Skip to content

chithrodayamflashnews.com

November 29, 2026 1:27 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പൂജാ ബമ്പർ നറുക്കെടുത്തിട്ട് ഒരാഴ്ച, 12 കോടി ആർക്ക്? കാണാമറയത്ത് ഭാഗ്യശാലി, ബോഡർ കടന്നോ?

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുത്തിട്ട് ഒരാഴ്ച പിന്നിട്ടും ഭാഗ്യശാലി ഇപ്പോഴും കാണാമറയത്. കഴിഞ്ഞ ബുധനാഴ്ച രണ്ട് മണിയോടെ ആയിരുന്നു 12 കോടിയുടെ പൂജാ ബമ്പർ നറുക്കെടുപ്പ് നടന്നത്. JC 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തന്നെ ടിക്കറ്റ് വിൽപ്പന നടത്തിയ ഏജൻസിയെ കണ്ടെത്തിയിരുന്നു. എന്നാൽ മറ്റ് സമ്മാനങ്ങൾ ഭാഗ്യശാലികൾ വാങ്ങി പോയെങ്കിലും ഒന്നാം സമ്മാനാർഹൻ ഇതുവരെ രംഗത്ത് വന്നിട്ടില്ല.

കാസർകോട് ഹൊസങ്കടിയിലെ ഭാരത് എന്ന ലോട്ടറി ഏജൻസിയിൽ നിന്നുമാണ് 12 കോടിയുടെ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. മേരിക്കുട്ടി ജോജോ ഭർത്താവ് ജോജോ ജോസഫ് എന്നിവരാണ് ഏജൻസി ഉടമകൾ. ഇവരുടെ ഏജൻസിയിൽ നിന്നും ആകെ 25000 പൂജാ ബമ്പറുകൾ വിറ്റു പോയിരുന്നു. ഇതിൽ ഒരു ടിക്കറ്റിനാണ് മഹാഭാഗ്യം ലഭിച്ചതും.

കാസർകോട് ആണ് ഏജൻസി എങ്കിലും കണ്ണൂർ, എറണാകുളം തുടങ്ങിയ ജില്ലകളിലെ സബ് ഏജൻസികളിലും മറ്റ് കടകളിലും ഇവർ ടിക്കറ്റ് വിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭാഗ്യശാലി ഏത് ജില്ലക്കാരനാണെന്നും വ്യക്തതയില്ല. കൂടാതെ ഇവർ കാറിൽ കൊണ്ടുപോയും ടിക്കറ്റ് വിൽക്കാറുണ്ട്. ഒപ്പം കർണാടകയിൽ നിന്നും ആളുകൾ ടിക്കറ്റ് എടുക്കാറുണ്ടെന്നും ജോജോ ജേസഫ് പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ 12 കോടിയുടെ ടിക്കറ്റ്.
ബോഡർ കടന്നോ എന്ന ചോദ്യവും നിഴലിടുന്നുണ്ട

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6