Skip to content

chithrodayamflashnews.com

November 29, 2026 1:32 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വരയും പാട്ടും അഭിനയവും ബാക്കിയാക്കി സുബ്ബലക്ഷ്മി വിടവാങ്ങുമ്പോൾ

സിനിമയിലെ ചിരിപ്പിക്കുന്ന മുത്തശ്ശിയാകും മുമ്പ് നിറവയറുമായി പാടിയ കഥ ഒരുപൂർവകാലം; മൂന്നുകുട്ടികളെ വളർത്താനായി പെടാപ്പാട് പെട്ടപ്പോൾ ആദ്യമായി കിട്ടിയ വരുമാനം 175 രൂപ; പ്രായമായിട്ടും സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഒറ്റയ്ക്ക് താമസിച്ച പ്രകൃതക്കാരി; വരയും പാട്ടും അഭിനയവും ബാക്കിയാക്കി സുബ്ബലക്ഷ്മി *വിടവാങ്ങുമ്പോൾ

സിനിമകളിലെ ചിരിപ്പിക്കുന്ന മുത്തശ്ശി, ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ആ ചിരിയുടെ കൊടുമുടി കയറിയത്. കല്യാണ രാമനിലെ ചിരിപ്പിക്കുന്ന മുത്തശ്ശിയായി വേഷമിടും മുമ്പ് എത്രയോ ജീവിത കഥകൾ. തീയിൽ കുരുത്താൽ വെയിലത്ത് വാടില്ല എന്നാണല്ലോ. തന്റെ ജീവിതാനുഭവങ്ങൾ, ഒരുഅഭിമുഖത്തിൽ അവർ വിശദമായി പറഞ്ഞിരുന്നു.

1953 ൽ ആയിരുന്നു തന്റെ വിവാഹം. 1957 ൽ ആണ് ആദ്യ കുട്ടി ജനിക്കുന്നത്. പിന്നീടങ്ങോട്ട് ജീവിതം ആകെ മാറിപ്പോയെന്നാണ് സുബ്ബലക്ഷ്മി പറഞ്ഞത്. ഭർത്താവിന്റെ വീട്ടിലെ ജീവിതത്തിലും കുടുംബത്തിലുമൊക്കെ പ്രശ്നങ്ങളുണ്ടായിയ ഭർത്താവിന്റെ സ്വഭാവത്തിലും പെട്ടെന്ന് മാറ്റം വന്നു. എവിടെ പോയി എന്ത് ചെയ്താലും പരാജയം മാത്രമാണ്. എന്ത് ചെയ്താലും നമുക്ക് തടസ്സമായി. അതോടെ ഭർത്താവിന് കുടുംബമെന്നോ കുട്ടികൾ എന്നോ, ഭാര്യയെന്നോ ഒരു ചിന്തയും ഇല്ലാതെ ആയി. നമ്മൾ ജീവിക്കണമെന്നോ ആഹാരം കഴിക്കണമെന്നോ, ജീവിക്കാൻ എന്തെങ്കിലും ചെയ്യണമെന്നോ ഉള്ള ചിന്ത പോലും ഇല്ലാതായി. എന്നാൽ തനിക്ക് മറ്റ് വഴികളൊന്നുമില്ലായിരുന്നുവെന്നും മൂന്ന് കുട്ടികളേയും വളർത്തണമായിരുന്നുവെന്നും സുബ്ബലക്ഷ്മി പറഞ്ഞിട്ടുണ്ട്.

ഭർത്താവിന്റെ ഈ രീതിയെ എതിർക്കുവോ, വഴക്ക് പറയുകയോ, വീട്ടിൽ പോലും പറയുകയോ അറിയിക്കുകയോ ചെയ്തില്ല. അതിന്റെ കാരണവും അവർ പറഞ്ഞിരുന്നു. വീട്ടിൽ എല്ലാം അറിയിച്ചാൽ അവർ പറയും എല്ലാം കളഞ്ഞിട്ട് വരാൻ. അതൊന്നും ശരിയല്ല എന്ന് തനിക്ക് തോന്നിയെന്നാണ് അവർ പറഞ്ഞത്. അങ്ങനെ ചെയ്താൽ തനിക്ക് എന്നും ആളുകൾ പഴിക്കുന്നത് കേൾക്കേണ്ടി വരുമായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. തനിക്ക് അന്ന് വലിയ പ്രായം ഒന്നും ആയിരുന്നില്ല. അന്നും ഇന്നും തുണ ദൈവം മാത്രമായിരുന്നുവെന്നും ദൈവത്തെ മുറുകെ പിടിച്ചു ജീവിതം മുൻപോട്ട് നയിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞിട്ടുണ്ട്.

 

എതിർപ്പുകൾ മറികടന്ന് നിറവയറുമായി പാടിയ കഥയും സുബ്ബലക്ഷ്മി പറയുന്നുണ്ട്. കൂടാതെ അഭിമുഖത്തിനിടെ തന്റെ ആദ്യ വരുമാനത്തെക്കുറിച്ചും നടി പറഞ്ഞിരുന്നു. വരുമാനം ഒന്നും ഉണ്ടായിരുന്നില്ല എന്നും പേര് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും താരം പറയുന്നുണ്ട്. ആദ്യമായി കിട്ടിയ വരുമാനം 175 രൂപ ആയിരുന്നുവെന്നും അവർ ഓർത്തടുത്തിരുന്നു.

ഒറ്റയ്ക്ക് താമസം

മക്കളിൽ നിന്നും കൊച്ചുമക്കളിൽ നിന്നും മറി ഒറ്റയ്ക്കായിരുന്നു സുബ്ബലക്ഷ്മിയുടെ താമസം. വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണവും സൗഭാഗ്യ ഒരു വീഡിയോയിൽ വിശദീകരിച്ചിരുന്നു.

‘ഒറ്റയ്ക്ക് താമസിച്ചാൽ കൂടുതൽ സ്വകാര്യതയും സ്വാതന്ത്ര്യവും ലഭിക്കും. എല്ലാവർക്കും കുടുംബത്തെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണ്. പലരീതിയിൽ കുടുംബം മുന്നോട്ട് കൊണ്ട് പോകണമെന്നാണ് ആഗ്രഹം. അതുപോലെ എന്റെ വീടിനെ കുറിച്ച് എന്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാൽ പ്രായമായി എന്ന് കരുതി ഞാൻ ചെയ്തു കൊണ്ടിരിക്കുന്നതൊന്നും വിടാൻ കഴിയില്ല’; ഒറ്റയ്ക്ക് താമസിച്ചതിന്റെ കാരണം സുബ്ബലക്ഷ്മി വെളിപ്പെടുത്തിയത് ഇങ്ങനെ.

 

‘എല്ലാത്തിനും മക്കളെ ബുദ്ധിമുട്ടിക്കുന്നത് തനിക്ക് തീരെ ഇഷ്ടമല്ല. എനിക്ക് ഇഷ്ടപ്പെടുന്നത് അവർക്കോ എന്റെ ഇഷ്ടം മക്കൾക്കോ അംഗീകരിക്കാൻ കഴിയില്ല. അതുപോലെ അവർക്ക് എന്നെ വിട്ടിട്ട് എങ്ങും പോകാനും ബുദ്ധിമുട്ടായിരിക്കും. ചിലപ്പോൾ അവർക്കൊരു ഭാരമാവും’.

‘കൃത്യമായ അടുക്കും ചിട്ടയും പാലിച്ചാണ് ഞാൻ ജീവിക്കുന്നത്. അത് മാറ്റാൻ പറ്റില്ല. ഷൂട്ട് കഴിഞ്ഞ് വന്നാൽ ചൂട് ദോശ മാത്രമേ കഴിക്കുകയുള്ളൂ. അത് നിർബന്ധമായി വേണം. അതുപോലെ ഉള്ള സാമ്പറും ചാട്നിയുമൊക്കെ നല്ല വൃത്തിക്കും രുചിക്കും വേണം’; തന്റെ ചിട്ടകളെ കുറിച്ച് മുത്തശ്ശി വെളിപ്പെടുത്തി. അഭിനേത്രി എന്നതിൽ ഉപരി സുബ്ബലക്ഷ്മി നല്ലത് പോലെ പടവും വരയ്ക്കുമായിരുന്നു.

 

കല്യാണരാമൻ, നന്ദനം, തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ, സൗണ്ട് തോമ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചയമുള്ള മുത്തശ്ശിയാണ് നടി സുബ്ബലക്ഷ്മി. 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കിയ സുബ്ബലക്ഷ്മി സിനിമയിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരിയായി മാറി.

1951 ൽ ഓൾ ഇന്ത്യ റേഡിയോയിൽ പ്രവർത്തനം ആരംഭിച്ചു. പരേതനായ കല്യാണകൃഷ്ണനാണ് ഭർത്താവ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6