Skip to content

chithrodayamflashnews.com

November 29, 2026 12:59 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നവജാതശിശു *കൊല്ലപ്പെട്ടനിലയിൽ; അമ്മയും സുഹൃത്തും കസ്‌റ്റഡിയിൽ

കൊച്ചി
ഒരുമാസം പ്രായമുള്ള ആൺകുഞ്ഞിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും സുഹൃത്തും പൊലീസ്‌ കസ്‌റ്റഡിയിൽ. അമ്മ എഴുപുന്ന സ്വദേശിനി അശ്വനി ഓമനക്കുട്ടൻ, സുഹൃത്ത്‌ കണ്ണൂർ ചക്കരക്കൽ സ്വദേശി വി പി ഷാനിഫ്‌ എന്നിവരെയാണ്‌ എളമക്കര പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. ഉടൻ അറസ്‌റ്റുണ്ടാകും. കുട്ടിയുടെ തലയോട്ടിയുൾപ്പെടെ പൊട്ടിയിട്ടുണ്ട്‌.

ഞായറാഴ്‌ചയാണ്‌ സംഭവം. കറുകപ്പിള്ളിയിലെ ലോഡ്‌ജിൽ താമസിക്കുകയായിരുന്നു ഇരുവരും. പാൽ കുടിച്ചശേഷം കുട്ടി ഉറങ്ങിയെന്നും പിന്നീട്‌ ഉണർന്നില്ലെന്നും പറഞ്ഞ്‌ രാവിലെ കുഞ്ഞിനെ ഇരുവരുംചേർന്ന്‌ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടി മരിച്ചനിലയിലായിരുന്നു. കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ടപ്പോൾ ഡോക്ടർക്ക്‌ സംശയം തോന്നി. ഉടൻ നോർത്ത്‌ പൊലീസിനെ വിവരം അറിയിച്ചു. ഇതിനകം അമ്മയും സുഹൃത്തും ആശുപത്രിയിൽനിന്ന്‌ കടന്നു. നോർത്ത്‌ പൊലീസ്‌ ഇവരെ തന്ത്രപൂർവം വിളിച്ചുവരുത്തി. കുട്ടിക്ക്‌ പാൽ നൽകിയശേഷം ഉറങ്ങിയെന്നും പിന്നീട്‌ കുട്ടിക്ക്‌ അനക്കമുണ്ടാകാത്തതിനാൽ ആശുപത്രിയിൽ എത്തിച്ചെന്നുമാണ്‌ ഇവർ ആദ്യം പൊലീസിനോട്‌ പറഞ്ഞത്‌.

സംഭവം നടന്നത്‌ എളമക്കര സ്‌റ്റേഷൻ പരിധിയിലാണ്‌. തുടർന്ന്‌ ഇരുവരെയും എളമക്കര പൊലീസിന്‌ കൈമാറി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ തലയിലുൾപ്പെടെ ഗുരുതരമായ മുറിവുള്ളതായി പറയുന്നു. ഇതോടെ കുട്ടി കൈയിൽനിന്ന്‌ താഴെ വീണതായി ഇരുവരും മൊഴിമാറ്റി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ്‌ കൊലപാതകത്തിന്റെ വിവരങ്ങൾ വെളിച്ചത്തുവന്നത്‌. എറണാകുളത്ത്‌ ജോലി അന്വേഷിച്ച്‌ വന്നതാണെന്നാണ്‌ ഇവർ പറയുന്നത്‌. ലോഡ്‌ജിലെ 109–-ാംനമ്പർ മുറിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്‌. പൊലീസ്‌ സംഘം മുറിയിലെത്തി പരിശോധന നടത്തി.

കുട്ടി മറ്റൊരു ബന്ധത്തിലുള്ളതാണെന്ന്‌ കണ്ണൂർ സ്വദേശി പറഞ്ഞു. ഇരുവരുടെയും മൊഴി പൊലീസ്‌ പൂർണമായി വിശ്വസിച്ചിട്ടില്ല. ചോദ്യംചെയ്യൽ രാത്രി വൈകിയും തുടരുകയാണ്‌. കൊലപാതകത്തിനുപിന്നിലുള്ള കാരണങ്ങൾ ഉൾപ്പെടെ അന്വേഷിക്കുന്നുണ്ട്‌. എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6