Skip to content

chithrodayamflashnews.com

November 29, 2026 1:01 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശൈത്യകാലത്ത് തൊട്ടാൽപൊള്ളുന്ന വിമാന നിരക്ക്; ഡിസംബർ ഒമ്പത് മുതൽ വൻതുക നൽകണം

ദുബൈ: ശൈത്യകാല സീസൺ എത്തിയതോടെ ഗൾഫ്-കേരളാ സെക്ടറിൽ വിമാന ടിക്കറ്റ് തൊട്ടാൽപൊള്ളുന്ന നിരക്കിലേക്ക്. ക്രിസ്മസ്, ശൈത്യകാല അവധിക്ക് യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് വിമാനകമ്പനകളുടെ സീസൺ കൊള്ള.

യു.എ.ഇയിലെ സ്കൂളുകൾക്ക് ശൈത്യകാല അവധി ആരംഭിക്കുന്നത് ഡിസംബർ 9 മുതലാണ്. അന്ന് കോഴിക്കോട്ടേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 900 ദിർഹം മുതൽ 2,700 ദിർഹം വരെ. കൊച്ചിയിലേക്ക് 1500 ദിർഹം മുതൽ 2200 ദിർഹം വരെയും തിരുവനന്തപുരത്തേക്ക് 900 മുതൽ 1700 ദിർഹം വരെയും വിവിധ വിമാന കമ്പനികൾ ഈടാക്കുന്നു.

കണ്ണൂർ വിമാനത്താവളത്തിലേക് നേരിട്ട് സർവീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസാണ്. 1150 ദിർഹമാണ് ടികറ്റിന് ഈടാക്കുന്നത്.മലബാർ ലൈവ്.ജനുവരി ആദ്യത്തിൽ കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന നിരക്ക് 1350 ദിർഹം മുതൽ 3000 ദിർഹം വരെയാണ്.

കണ്ണൂരിൽ നിന്ന് 1830 ദിർഹമും, കോഴിക്കോട് നിന്ന് 1350 ദിർഹമും, കൊച്ചിയിൽ നിന്ന് 1500 ദിർഹമും, തിരുവനന്തപുരത്തുനിന്ന് 1600 ദിർഹമും ചുരുങ്ങിയത് നൽകണം. വിമാനകമ്പനികളുടെ സീസൺ കൊള്ള അവസാനിപ്പിക്കാൻ ഡിസംബറിൽ കപ്പൽ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും വെള്ളത്തിൽ തന്നെയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6