നവകേരള സദസിനിടെഅഹമ്മദ് ദേവർകോവിലിനെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് പരാതി കോഴിക്കോട് റൂറൽ എസ്.പി അന്വേഷിക്കും. വടകര മുട്ടുങ്ങൽ സ്വദേശി യുസഫ് നൽകിയ പരാതിയിലാണ് നടപടി.
മന്ത്രി അഹമ്മദ് ദേവർകോവിൽ 63 ലക്ഷം രൂപ നൽകാനുണ്ടെന്ന് കാണിച്ചാണ് നവകേരള സദസ്സിൽ പരാതി നൽകിയത്. 2015 ലെ വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയിൽ നിന്നും തനിക്ക് അനുകൂലമായ വിധി ഉണ്ടായിട്ടും പണം നൽകാൻ തയാറായില്ലെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്
കേസിൽ രണ്ടുവർഷം തടവും 63 ലക്ഷം രൂപയും നൽകാനാണ് കോടതി ഉത്തരവുണ്ടായിരുന്നത്. അഹമ്മദ് ദേവർകോവിലിന്റെ പരാതി പരിഗണിച്ച ജയിൽശിക്ഷ ഒഴിവാക്കിയെങ്കിലും പണം നൽകാൻ ഉത്തരവിട്ടിരുന്നു.
No Comment.