Skip to content

chithrodayamflashnews.com

November 29, 2026 12:57 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇനിആശുപത്രികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും യുപിഐ വഴി അഞ്ചുലക്ഷം രൂപ വരെ അടയ്ക്കാം; പരിധി ഉയര്‍ത്തി ആര്‍ബിഐ

. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം എന്നിവയുമായി ബന്ധപ്പെട്ട യുപിഐ പണമിടപാട് പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. നിലവിലെ ഒരു ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. യുപിഐ പരിധി ഉയര്‍ത്തിയത് ആരോഗ്യമേഖലയിലും വിദ്യാഭ്യാസ രംഗത്തും ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. വലിയ തുകകള്‍ എളുപ്പം കൈമാറാന്‍ ഇതുവഴി സാധിക്കും.

റിസര്‍വ് ബാങ്കിന്റെ പണവായ്പ നയ പ്രഖ്യാപനത്തിന് ശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്. വിവിധ കാറ്റഗറിയിലുള്ള യുപിഐ പരിധി സംബന്ധിച്ച്അവലോകനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിധി ഉയര്‍ത്താന്‍തീരുമാനിച്ചതെന്നുംഅദ്ദേഹംഅറിയിച്ചു.

ഇതിന്പുറമേആവര്‍ത്തിച്ചുള്ള പണമിടപാടുമായി ബന്ധപ്പെട്ട ഇ- മാന്‍ഡേറ്റ് പരിധിയുംഉയര്‍ത്തിയിട്ടുണ്ട്.ഒരുലക്ഷംരൂപയായാണ് ഉയര്‍ത്തിയത്. ഇ- മാന്‍ഡേറ്റ് ചട്ടക്കൂട് അനുസരിച്ച് 15000 രൂപയ്ക്ക്് മുകളിലുള്ള ആവര്‍ത്തിച്ചുള്ള ഇടപാടിന്ഓതന്റിക്കേഷന്‍ആവശ്യമാണ്.സുരക്ഷയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്. ഇതിന്റെ പരിധി ഒരു ലക്ഷം രൂപ വരെയാക്കിഉയര്‍ത്താനാണ് തീരുമാനിച്ചത്. മ്യൂച്ചല്‍ഫണ്ട്സബ്‌സ്‌ക്രിപ്ഷന്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് തുടങ്ങി ആവര്‍ത്തിച്ച് നടത്തുന്നഇടപാടുകള്‍ക്ക് ഇത് പ്രയോജനം ചെയ്യും.

ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ (എഎഫ്എ) ഇല്ലാതെ സുഗമമമായി നടത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കുക. ഫിനാന്‍ഷ്യല്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട് വരുന്ന മാറ്റങ്ങള്‍ എളുപ്പം മനസിലാക്കുന്നതിന് ഫിന്‍ടെക് റെപ്പോസിറ്ററി സ്ഥാപിക്കാനും ആര്‍ബിഐതീരുമാനിച്ചു. ഫിനാന്‍ഷ്യല്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഡേറ്റകള്‍ സംരക്ഷിക്കുന്നതിനുള്ള കേന്ദ്രംഎന്നനിലയിലാണ് ഇത് പ്രവര്‍ത്തിക്കുക.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6