| പൂരപ്പുഴയിൽ മീൻ പിടിക്കാൻ പോയ യുവാക്കളുടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. താനൂർ സ്വദേശിയാണ് മരിച്ചത്. രാവിലെ 7.30ന് കെട്ടുങ്ങൽ അഴിമുഖത്താണ് അപകടം. പുഴയിൽ മുങ്ങിപ്പോയ യുവാവിന്റെ മൃതദേഹം 3 മണിക്കൂർ നേരത്തേ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതേ പുഴയിൽ മേയ് മാസത്തിൽ 22 പേർ മരിച്ച താനൂർ ബോട്ട് അപകടം നടന്ന സ്ഥലത്തിനു സമീപമാണ് ശനിയാഴ്ചയും തോണി മറിഞ്ഞത്.
No Comment.