Skip to content

chithrodayamflashnews.com

November 30, 2026 1:43 am

പന്തളപുത്രൻ

ഇന്ന്‌ വൃശ്ചികം ഇരുപത്തിനാല്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

ഗിരിജൻ ആചാരി തോന്നല്ലൂർ
ഗിരിജൻ ആചാരി തോന്നല്ലൂർ

കവിത

പന്തളപുത്രൻ

രചന

ഗിരിജൻ ആചാരി തോന്നല്ലൂർ

ശബരിഗിരിനാഥനെ
അയ്യപ്പസ്വാമിയേ
മനസ്സിൽ ധ്യാനിച്ചിടുമ്പോൾ…(2)
ശ്രീമണികണ്ഠന്റെ
സാമിപ്യമപ്പോൾ
അരികത്തറിയുന്നു
ഞാൻ….
അരികത്തറിയുന്നു
ഞാൻ….
സ്വാമി ശരണം അയ്യപ്പാ….
ശരണം ശരണം
അയ്യപ്പാ…

(ശബരി….)

തൂലികത്തുമ്പിൽ
വിരിയുന്ന ഗീതങ്ങൾ
അയ്യനുവേണ്ടി സമർപ്പിച്ചിടുമ്പോൾ..(2)
എന്തെന്നില്ലാത്തൊരാഹ്ലാദമുള്ളിൽ
വെൺനുരചാർത്തു
പകർന്നിടുന്നു…(2)
അയ്യനെൻകൂട്ടിനായ്
വന്നിടുന്നു…
സ്വാമി… അയ്യനെൻ
കൂട്ടിനായ്
വന്നിടുന്നു…

(ശബരി….)

എത്ര കണ്ടാലും
മതിവരാതുള്ളൊരാ
ചിന്മുദ്ര രൂപം
മനസ്സിൽ നിൽക്കേ…(2)
വാക്കുകൾ തേടി
അലയേണ്ടതില്ല
സ്വാമിയയ്യപ്പന്റെ
ഗീതം കുറിക്കാൻ…(2)
സ്വാമി അയ്യപ്പാ…
ശരണം…
ശരണമയ്യപ്പാ… ശരണം….

ഗിരിജൻ ആചാരി തോന്നല്ലൂർ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6