Skip to content

chithrodayamflashnews.com

November 29, 2026 12:55 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശബരിമല ദർശന സമയം ഒരു മണിക്കൂർ നീട്ടും; ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് നട തുറക്കാൻ തീരുമാനം

ശബരിമല ദർശന സമയം നീട്ടും. ഒരു മണിക്കൂർ നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ശബരിമലയിലെ ഭക്തജനത്തിരക്ക് പ്രതിദിനം വർദ്ധിക്കുന്ന സാ​ഹചര്യത്തിലാണ് ഈ തീരുമാനം. ഇത് സംബന്ധിച്ചുള്ള നടപടികൾക്ക് തന്ത്രി അനുമതി നൽകിയിട്ടുണ്ട്. ദർശന സമയം കൂട്ടുന്നതിൽ ബുദ്ധിമുട്ടില്ലെന്ന് തന്ത്രി അറിയിച്ചി‌ട്ടുണ്ട്.

ഉച്ചയ്‌ക്ക് ശേഷം നട തുറക്കുന്നത് നേരത്തെയാക്കാനും തീരുമാനമായി. 14 മണിക്കൂറോളമാണ് ഭക്തർ ക്യൂയിൻ നിൽക്കുന്നത്. ക്യൂ നിയന്ത്രിക്കുന്നതിനായി സജ്ജീകരിച്ച ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്നാണ് തീർത്ഥാടകരുടെ പരാതി. തിരക്ക് നിയന്ത്രിക്കുന്നതിൽ പോലീസും ദേവസ്വം ബോർഡും രണ്ടും ഭാ​ഗത്താണ്. ക്യൂ കോംപ്ലക്സ് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് ഭക്തർ പറയുന്നു.
പതിനെട്ടാം പടി കയറുന്നവരെ നിയന്ത്രിക്കുന്ന പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയും പരാതി ഉയരുന്നുണ്ട്. പടി കയറുന്നവരു‌ടെ എണ്ണം കൂ‌ട്ടുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. ഭക്തരുടെ എണ്ണം വർദ്ധിക്കുന്ന സാ​ഹചര്യത്തിൽ തീർത്ഥാടകർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80,000 ആയി പരിമിതപ്പെടുത്തിയെങ്കിലും ഇതുവരെ ന‌ടപ്പിലാക്കിയിട്ടില്ല

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6