Skip to content

chithrodayamflashnews.com

November 29, 2026 12:53 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സൗദിയിൽ സ്ഥാപനങ്ങൾക്കുള്ള പിഴ കണക്കാക്കാൻ പുതിയ രീതി; പ്രഖ്യാപനവുമായി മന്ത്രാലയം

സൗദിയിൽ തൊഴിൽ സംബന്ധമായ നിയമ ലംഘനങ്ങൾ സ്ഥാപനങ്ങളുടെ വലിപ്പവും തൊഴിലാളികളുടെ എണ്ണവും നിയമംഘനത്തിന്റെ തോതുമനുസരിച്ച് നിർണയിക്കുന്ന പുതിയ രീതി പ്രഖ്യാപിച്ച് സൗദി മാനവശേഷി വികസന മന്ത്രാലയം. പുതുക്കിയ നിയമമനുസരിച്ച് സ്ഥാപങ്ങളെ മൂന്നു കാറ്റഗറികളാക്കി തരം തിരിച്ചു. 50 തൊഴിലാളികളിൽ അധികമുള്ള സ്ഥാപനങ്ങളെ എ വിഭാഗത്തിലും 50 ൽ താഴെ 21 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ ബി വിഭാഗത്തിലും 20 മുതൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ സി കാറ്റഗറിയുമായാണ് തരം തിരിച്ചിരിക്കുന്നത്. നിയമ ലംഘനത്തിന്റെ ഗൗരവം പരിഗണിച്ച് ഉയർന്നത്, താഴ്ന്നത് എന്നിങ്ങനെ രണ്ടു തരമായാണ് ഫൈനുകൾ തരം തിരിച്ചിരിക്കുന്നത്. സ്ഥാപനങ്ങളുടെ വലിപ്പവും നിയമ ലംഘനങ്ങളുടെ സ്വഭാവവും പരിഗണിച്ചായിരിക്കും ഭാവിയിൽ പിഴകൾ ചുമത്തുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവൽക്കരണ തോത് ഉയർത്തുന്നതിനും സ്ഥാപനങ്ങളുടെ നിലനിൽപ്പും വളർച്ചയും ഉറപ്പുവരുത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പുതിയ പരിഷ്‌കാരങ്ങളെന്നും ചെറുതും ഇടത്തരവുമായ സ്ഥാപനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും തൊഴിൽ മേഖലയിൽ സ്ഥിരത നിലനിർത്താൻ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതായും മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6