Skip to content

chithrodayamflashnews.com

November 29, 2026 12:52 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സ്വർണ്ണാഭരണങ്ങളിൽ അനധികൃത ഹാൾ മാർക്ക് മുദ്ര പതിപ്പിക്കുന്നതായി ആരോപണം

അൽ മുക്താദിർ ഗ്രൂപ്പിന്റെ ജൂവലറികളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധന; റെയ്ഡ് നടന്നത് വമ്പൻ പരസ്യങ്ങളുടെ അകമ്പടിയിൽ തുടങ്ങിയ ഷോറൂമുകളിൽ
സ്വർണ്ണാഭരണങ്ങളിൽ അനധികൃത ഹാൾ മാർക്ക് മുദ്ര പതിപ്പിക്കുന്നതായി ആരോപണം ഉയർന്നതോടെ കേരളത്തിലെ പ്രമുഖ ജുവല്ലറി ഗ്രൂപ്പായ അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ പരിശോധന. ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതറാണ് ജുവല്ലറി ഗ്രൂപ്പിന്റെ വിവിധ ഷോറൂമുകളിൽ റെയ്ഡ് നടത്തിയത്.

അനധികൃതമായി ഹാൾ മാർക്ക് മുദ്രകൾ സ്വർണ്ണാഭരണങ്ങളിൽ പതിപ്പിക്കുന്നുവെന്ന ആരോപണത്തെത്തുടർന്നാണ് നടപടി. അൽമുക്താദിർ ഗോൾഡ് ആൻഡ് ഡയമണ്ട് മാനുഫാ്ക്ചറിങ് ഹോൾസെയിൽ ജൂവലറി കഴിഞ്ഞ ചുരുങ്ങിയ നാളുകളിൽ ആറിലധികം ജൂവലറികളാണ് സംസ്ഥാനത്താരംഭിച്ചത്. വൻ പത്രപ്പരസ്യങ്ങളുടെ അകമ്പടിയിലായിരുന്നു ജുവല്ലറികൾ പ്രവർത്തനം തുടങ്ങിയതും.

പരാതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ വിവിധ ഷോറൂമുകളിൽ തുടങ്ങിയ റെയ്ഡ് വൈകീട്ടു വരെ നീണ്ടു. റെയ്ഡിന് ശേഷം മാത്രമേ ഔദ്യോഗികമായി പ്രതികരിക്കാൻ കഴിയൂ എന്ന് ബി ഐ എസ് അധികൃതർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. പരിശോധനയുടെ കൂടുതൽ വിശദാംശങ്ങൾ ബിഐഎസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇന്നലെ നടന്ന പരിശോധനയുടെ വിശദാംശങ്ങൾ ഇന്ന് ബിഐഎസ് അധികൃതർ പുറത്തുവിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട.

എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങിക്കാം എന്ന വൻ പരസ്യം നൽകിയാണ് അൽ മുക്താദിർ ഗ്രൂപ്പ് തങ്ങളുടെ ജൂവലറികൾ തുറന്നത്. അതോടൊപ്പം ഹലാൽ പലിശ വാഗ്ദാനം നൽകിയതോടെ ഇവർക്കെതിരെ വലിയ വിമർശനങ്ങളും പരാതികളുമുണ്ടായി. എന്നാൽ, ഇത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് അൽ മുക്താദിർ ജൂവലറി മാനേജ്മെന്റ് പ്രതികരിച്ചത്.

എല്ലാ ആഭരണങ്ങളും പണിക്കൂലി ഇല്ലാതെ വാങ്ങിക്കാം എന്ന വൻ പരസ്യം നൽകിയാണ് അൽ മുക്താദിർ ഗ്രൂപ്പ് തങ്ങളുടെ ജൂവലറികൾ തുറന്നത്. അതോടൊപ്പം ഹലാൽ പലിശ വാഗ്ദാനം നൽകിയതോടെ ഇവർക്കെതിരെ വലിയ വിമർശനങ്ങളും പരാതികളുമുണ്ടായി. ഇന്ത്യ ഗവൺമെന്റ് നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ആഭരണങ്ങളല്ല വിൽക്കുന്നതെന്നായിരുന്നു ആരോപണം.

എന്നാൽ, വിമർശനം ശക്തമായതോടെ ജൂവലറി ഗ്രൂപ്പിനെ പ്രതിരോധിച്ച് ഗോൾഡ് ആൻഡ് ഡയമണ്ട് ജൂവലറി മാനുഫാക്ച്ചറിങ് മർച്ചന്റ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാർത്താക്കുറിപ്പിൽ സംഘടനാ നേതാക്കൾ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം പരിപൂർണമായും അംഗീകരിച്ച് 916, എച്ച് യുഐഡി, വിഐഎസ് ആഭരണങ്ങൾ മാത്രമാണ് അൽ മുക്താദിർ ജൂവലറി ഗ്രൂപ്പ് വിറ്റഴിച്ചുവരുന്നതെന്നാണ് സംഘടന വ്യക്തമാക്കിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6