Skip to content

chithrodayamflashnews.com

Asnap 1409

ശരണമന്ത്രം

ഇന്ന്‌ വൃശ്ചികം മുപ്പത്തി ഒന്ന്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

ഗിരിജൻ ആചാരി തോന്നല്ലൂർ
ഗിരിജൻ ആചാരി തോന്നല്ലൂർ

കവിത

ശരണമന്ത്രം

രചന

ഗിരിജൻ ആചാരി തോന്നല്ലൂർ

കണ്ണിനു കർപ്പൂരം
കാതിനു പീയൂഷം
നാവിനു സ്വരമാധുരി
അയ്യപ്പസ്വാമി ഗീതം…
നാവിനു സ്വരമാധുരി…(2)
അഖിലാണ്ഡകോടി
പരബ്രഹ്മ മൂർത്തിയെ
മനസ്സിൽ ധ്യാനിച്ചിടുന്നു….
സ്വാമി ശരണം അയ്യപ്പാ…
ശരണം ശരണം അയ്യപ്പാ…(സ്വാ..)

(കണ്ണിനു…)

പ്രണവസ്വരൂപനാം
മാമണികണ്ഠന്റെ
അപദാനം വാഴ്ത്തിടുമ്പോൾ..(2)
അവികലമാമൊരു
അനുഭൂതിയുള്ളിൽ
അറിയാതെ നിറയുന്നു….
സ്വാമി ശരണം അയ്യപ്പാ…
ശരണം ശരണം അയ്യപ്പാ…(സ്വാമി )

(കണ്ണിനു….)

ദുരിതക്കയങ്ങൾ
താണ്ടുവാനടിയങ്ങൾ
മനം നൊന്തു
വിളിച്ചിടുമ്പോൾ…(2)
ശ്രീഭൂതനാഥാ…
മഹിഷീ മർദ്ദന….
അഭയമേകണേ
ചിന്മയരൂപാ….
സ്വാമി ശരണം അയ്യപ്പാ…
ശരണം ശരണം അയ്യപ്പാ… (സ്വാ..)

(കണ്ണിനു…)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6