Skip to content

chithrodayamflashnews.com

Asnap 1409

അയ്യപ്പസന്നിധി

ഇന്ന്‌ വൃശ്ചികം മുപ്പത്തി നാല്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

ഗിരിജൻ ആചാരി തോന്നല്ലൂർ
ഗിരിജൻ ആചാരി തോന്നല്ലൂർ

കവിത

അയ്യപ്പസന്നിധി

രചന

ഗിരിജൻ ആചാരി തോന്നല്ലൂർ

 

ശബരീഗിരിനാഥന്റെ
തിരുനടയിൽ വന്നു ഞാൻ
പുണ്യമാം സുകൃതം തേടി…(2)
ശരണാഗതനയ്യപ്പൻ
ദർശനം നൽകുമ്പോൾ
അതിലേറെ പുണ്യമെന്ത്…?
സ്വാമി.. അതിലേറെ
പുണ്യമെന്ത്…?

(ശബരീ….)

അറിവില്ലാ പൈതങ്ങൾ
ചെയ്തിടും പിഴകൾ
അവിടന്നു പൊറുക്കുമല്ലോ…
സ്വാമി… അവിടന്നു പൊറുക്കുമല്ലോ…(2)
അറിവായും പൊരുളായും
അകതാരിൽ നിറയണെ…
അയ്യനേ… അയ്യപ്പനേ…
സ്വാമി… അയ്യനേ…
അയ്യപ്പനേ…

(ശബരീ….)

മതജാതിമാത്സര്യങ്ങൾ
വർഗ്ഗീയചിന്തകൾ
അവിടത്തെ മുന്നിലില്ല…(2)
മാനവരെല്ലാരും
ഒന്നിച്ചുകൂടും
കലികാലനാഥന്റെ
സന്നിധിയല്ലോ…
അയ്യപ്പസ്വാമിതൻ
സന്നിധിയല്ലോ…

(ശബരീ….)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6