Skip to content

chithrodayamflashnews.com

November 28, 2026 8:22 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പതിനാറുകാരിക്ക് ‘വെർച്വൽ ലൈംഗിക പീഡനം’: ഓൺലൈൻ ഗെയിമിലൂടെയുള്ള ആദ്യ പീഡന കേസ്

ഓൺലൈൻ മെറ്റാവേഴ്സിൽ പതിനാറുകാരി ‘ലൈംഗികമായി ആക്രമിക്കപ്പെട്ട’തായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെർച്വൽ റിയാലിറ്റി ഗെയിമിലൂടെയുള്ള ആദ്യത്തെ ലൈംഗിക പീഡന കേസാണിത്. യുകെ പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ ഡിജിറ്റൽ രൂപത്തെ (അവതാർ) ഓൺലൈനിൽ അപരിചിതർ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതോടെ പെൺകുട്ടി അസ്വസ്ഥയായതായി പറയപ്പെടുന്നു.
വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ച് ഇമ്മേഴ്‌സീവ് ഗെയിമിൽ പങ്കെടുക്കുന്നതിനിടെയാണ് പെൺകുട്ടിയെ ഒരു കൂട്ടം പുരുഷന്മാർ ലൈംഗികമായി പീഡിപ്പിക്കുന്നതിന് സമാനമായ സംഭവമുണ്ടായതെന്ന് പൊലീസ് പറയുന്നു. ശാരീരികമായി പരുക്കു പറ്റില്ലെങ്കിലും യഥാർഥത്തിൽ പീഡനത്തിന് ഇരയാകുന്നതിനു സമാനമായ വൈകാരിക, മാനസിക ആഘാതം കുട്ടി അനുഭവിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിലെ നിയമനുസരിച്ച് കേസ് അന്വേഷിക്കുന്നതിനും തെളിയിക്കുന്നതിനും കടുത്ത വെല്ലുവിളിയുണ്ട്. ഇത്തരം കേസുകൾ കൈക്കാര്യം ചെയ്യുന്നതിന് ആവശ്യമായ നിയമപരിഷ്കരണം വരണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സംഭവസമയം കൗമാരക്കാരി കളിച്ച ഗെയിം എന്താണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഈ കേസിൽ അന്വേഷണം വേണമെന്ന് യുകെ ഹോം സെക്രട്ടറി ജയിംസ് ക്ലെവർലി പറഞ്ഞു. ‘‘കുട്ടി ലൈംഗിക പീഡനത്തിനു സമാനമായ ആഘാതത്തിലൂടെ കടന്നുപോയി. ഡിജിറ്റലായി ഒരു കുട്ടിയെ ഇതു പോലെയുള്ള മാനസികാഘാതത്തിൽ അകപ്പെടുത്താൻ തയ്യാറുള്ള ഒരാൾ ശാരീരികമായി ഇതിലും ഭയാനകമായ കാര്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ട്. അതുകൊണ്ട് കേസിലെ പ്രതികളെ കണ്ടെത്തണം’’ – ക്ലെവർലി പറഞ്ഞു.

∙ മെറ്റായുടെ പ്രതികരണം

ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റാ നൽകുന്ന സൗജന്യ വിആർ ഗെയിമിലൂടെയായിരുന്നു അതിക്രമമെന്നാണ് സൂചന. അതേസമയം, ഇത്തരം സംഭവങ്ങൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നടക്കാൻ സാധ്യതയില്ലെന്നാണ് മെറ്റായുടെ പ്രതികരണം

മെറ്റായുടെ സൗജന്യ വിആർ ഗെയിമിൽ എല്ലാ ഉപയോക്താക്കൾക്കും ഓട്ടമാറ്റിക് സുരക്ഷയുണ്ടെന്നും ഇതിലൂടെ ഉപയോക്താക്കൾക്ക് വ്യക്തിഗത അതിർത്തി നിർണയിക്കാമെന്നും അതായത് അറിയാത്ത ആളുകളുമായി സുരക്ഷിതമായ അകലം പാലിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുമെന്നും കമ്പനി അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6