Skip to content

chithrodayamflashnews.com

November 29, 2026 12:09 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

യേശുദാസിന് ഇന്ന് ശതാഭിഷേകം.

മലയാളികളുടെ സ്വകാര്യ അഹങ്കാരം കെ ജെ യേശുദാസിന് ഇന്ന് ശതാഭിഷേകം. ലോകത്ത് മലയാളിയുള്ളിടത്തെല്ലാം ആറു പതിറ്റാണ്ടിലേറെയായി മധുരമായി ഒഴുകുന്ന സ്വരവിസ്മയത്തിന് ഇന്ന് 84 വയസ്.

തലമുറകളുടെ വ്യത്യാസമില്ലാതെ നമ്മുടെ ശൈശവവും ബാല്യവും കൗമാരവും യൗവനവും വാര്‍ധക്യവുമെല്ലാം യേശുദാസ് സംഗീത സുരഭിലമാക്കി. പ്രായം കൂടും തോറും കൂടുതല്‍ ചെറുപ്പമാകുന്ന ശബ്ദത്തെ പ്രണയിക്കുന്നവരില്‍ മലയാളികള്‍ മാത്രമല്ല. ഏത് പ്രായത്തിലുളളവരെയും പിടിച്ചിരുത്തുന്ന ഒരേ ഒരു ശബ്ദം.. ഒരേയൊരു യേശുദാസ്…കട്ടപ്പറമ്പില്‍ ജോസഫ് യേശുദാസ് എന്ന ഗായകൻ സംഗീതത്തിനും ശബ്ദത്തിനുമൊക്കെ അപ്പുറം കേരളത്തിന്റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്റെ ഭാഗമായി മാറിയിട്ട് കാലമേറെയായി. കലണ്ടറുകള്‍ ഏറെ മാറി മറിഞ്ഞിട്ടും ഗായകരേറെ പിറന്നിട്ടും യേശുദാസിന്റെ സ്ഥാനം മലയാളികളുടെ മനസ്സില്‍ ഭദ്രം.

1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ജനിച്ച യേശുദാസ് ആസാമീസ്, കശ്മീരി, കൊങ്കിണി എന്നിവയിലൊഴികെ എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടി. ചലച്ചിത്ര സംഗീത ലോകത്ത് മാത്രമല്ല, കര്‍ണാടക സംഗീത രംഗത്തും ഈ അതുല്യഗായകൻ സാന്നിധ്യം അറിയിച്ചു.അച്ഛൻ പാടി തന്ന പാഠങ്ങള്‍ മനസ്സില്‍ ധ്യാനിച്ച യേശുദാസ് 1949 ല്‍ ഒമ്പതാം വയസ്സില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാര്‍ ദാസപ്പൻ എന്ന ഓമനപ്പേരില്‍ ആ ബാലനെ വിളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍ എല്‍ വി സംഗീത കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു.ഗാനഭൂഷണം പാസ്സായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയില്‍ പങ്കെടുത്ത യേശുദാസ് പരാജയപ്പെട്ടുവെന്നത് ഇന്ന് പലര്‍ക്കും അത്ഭുതമാണ്. എന്നാല്‍ പിന്നീടിങ്ങോട്ട് യേശുദാസിന്റെ ശബ്ദം ആകാശവാണിയിലൂടെ കേള്‍ക്കാത്ത ഒരുദിവസം പോലും മലയാളികള്‍ക്കില്ല1961നവംബര്‍ 14 നാണ് യേശുദാസിന്റെ ആദ്യഗാനം റെക്കോര്‍ഡ് ചെയ്തത്. കെ എസ് ആന്റണി എന്ന സംവിധായകൻ തന്റെ കാല്‍പാടുകള്‍ എന്ന സിനിമയില്‍ പാടാൻ അവസരം നല്‍കി. പിന്നീട് യേശുദാസ് മലയാള സിനിമയുടെ ഭാഗമായി. മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്കാരം എട്ട് തവണ യേശുദാസിനെ തേടിയെത്തി. കേരള, തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ബംഗാള്‍ സംസ്ഥാനങ്ങളിലെ മികച്ച പിന്നണി ഗാനങ്ങള്‍ക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്..

അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധര്‍വന്റെ 84 ാം ജന്മദിന ആഘോഷം. നാല് വര്‍ഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയില്‍ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല. എറണാകുളത്ത് ഇന്ന് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തില്‍ ഗാനഗന്ധര്‍വ്വന് ജന്മദിനാഘോഷമുണ്ട്. പരിപാടിയില്‍ ഓണ്‍ലൈനായി യേശുദാസ് പങ്കെടുത്തേക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6