Skip to content

chithrodayamflashnews.com

November 29, 2026 12:10 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന്റെ ഭാഗമായി 16 ന് രാത്രി മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായുള്ള ഉന്നതതലയോഗത്തിലാണ് തീരുമാനം. ഗുരുവായൂരില്‍ കലക്ടറും സ്പെഷല്‍ പ്രോട്ടക്ക്ഷൻ ഗൂപ്പ് അടങ്ങുന്ന ഉന്നതതല യോഗമാണ് നടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന 17 ന് രാവിലെ ആറ് മുതല്‍ ഒമ്പത് വരെ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണമുണ്ടാകും. ഈ സമയത്ത് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. ഈ സമയത്ത് ചോറൂണ്, തുലാഭാരം എന്നീ വഴിപാടുകള്‍ അനുവദിക്കില്ല. ഈ ദിവസം 76 വിവാഹങ്ങളാണ് ഇന സമയം വരെ ശീട്ടാക്കിയിട്ടുള്ളത് ‘ രാവിലെ അഞ്ചു മുതല്‍ ഏഴ് വരെ 23 വിവാഹങ്ങള്‍ നടക്കും.
എന്നാല്‍, വിവാഹങ്ങള്‍ ഒന്നും തന്നെ മാറ്റി വച്ചിട്ടില്ല എന്ന് ദേവസ്വം അറിയിച്ചു. ഏഴ് മുതല്‍ ഒമ്പത് വരെ 11 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. ഈ സമയത്താണ് പ്രധാന മന്ത്രിയുടെ സന്ദര്‍ശനം. രാവിലെ എട്ടിനുശേഷം പ്രധാനമന്ത്രി ക്ഷേത്രദര്‍ശനം നടത്തി 8.45 ന് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിനായി നടയില്‍ സ്ഥാപിച്ചിരിക്കുന്ന നാലു കല്യാണ മണ്ഡപങ്ങളിലെ ഏറ്റവും ആദ്യത്തെ കല്യാണ മണ്ഡപത്തില്‍ പ്രധാനമന്ത്രി എത്തും.
ഈ സമയം മറ്റു മൂന്ന് കല്യാണ മണ്ഡപങ്ങളിലും വിവാഹങ്ങള്‍ നടക്കുമെന്നാണ് ഇതുവരെയുള്ള അറിയിപ്പ്. ഒമ്പത് മുതല്‍ 10 വരെ 18 വിവാഹങ്ങളാണ് നടക്കുക. പ്രധാനമന്ത്രി ക്ഷേത്ര ദര്‍ശനം നടത്തുന്ന സമയം അത്യവശ്യം വേണ്ട ജീവനക്കാര്‍ മാത്രമേ ക്ഷേത്രത്തില്‍ ഉണ്ടാകൂ. ദര്‍ശനത്തിനു ശേഷം തുലഭാരം ഉണ്ടാകുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്ബോള്‍ 2008 ജനുവരി 13 ന് എത്തിയപ്പോഴും പിന്നീട് പ്രധാന മന്ത്രിയായി 2019 ജൂണ്‍ എട്ടിന് എത്തിയപ്പോഴും താമര പൂക്കള്‍ കൊണ്ട് തുലാഭാരം നടത്തിയുരുന്നു. അതുകൊണ്ട് ഇക്കുറിയും തുലാഭാരം ഉണ്ടാകുമെന്ന് കരുതി താമരപൂക്കള്‍ കരുതുന്നു. 17 ന് പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി 16 ന് രാത്രി മുതല്‍ തന്നെ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.
ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെ ഇന്നര്‍ റിങ്ങ് റോഡില്‍ പ്രവേശിപ്പിക്കില്ല. ബസുകള്‍ക്കും മറ്റു വാഹനങ്ങളും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം റോഡു മാര്‍ഗം പ്രധാനമന്ത്രി തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രവും ദര്‍ശനം നടത്തും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6