Skip to content

chithrodayamflashnews.com

November 29, 2026 12:10 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അമൃത് ഭാരത് പദ്ധതി: കേരളത്തിലെ 10 റെയിൽവേ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നു, കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ

കേരളത്തിലെ 10 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മിനുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുക. ഇതിനായി 3000 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിക്കുന്നത്. പാലക്കാട്, തിരുവനന്തപുരം ഡിവിഷന് കീഴിലെ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് ഈ തുക വിനിയോഗിക്കുന്നതാണ്. നാല് വർഷം കൊണ്ടാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. നിർമ്മാണ വേളയിൽ റെയിൽവേ സ്റ്റേഷനുകളിൽ അത്യാധുനിക സജ്ജീകരണങ്ങൾ ഉറപ്പുവരുത്തുന്നതാണ്. സ്റ്റേഷനുകളുടെ പ്രാധാന്യം, യാത്രക്കാരുടെ എണ്ണം, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് സ്റ്റേഷനുകൾ തിരഞ്ഞെടുത്തിട്ടുള്ളത്.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ (470 കോടി രൂപ), വർക്കല (130 കോടി രൂപ), കൊല്ലം (367 കോടി രൂപ), കോഴിക്കോട് (472 കോടി രൂപ), എറണാകുളം ജംഗ്ഷൻ (444 കോടി രൂപ), എറണാകുളം ടൗൺ (226 കോടി രൂപ) എന്നീ സ്റ്റേഷനുകൾ നവീകരിക്കും. അതേസമയം, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, മംഗളൂരു, കന്യാകുമാരി എന്നീ സ്റ്റേഷനുകളിലെ ജോലികൾ അന്തിമ ഘട്ടത്തിലാണ്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ ടെൻഡർ നടപടികളും ഉടൻ പൂർത്തിയാക്കുമെന്നാണ് സൂചന. കൂടാതെ, തൃശ്ശൂർ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിംഗ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാൻ കഴിയുന്ന ആശയവിനിമയ സംവിധാനം, പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ഇരിപ്പിടങ്ങൾ, വിശ്രമ മുറികൾ, നിരീക്ഷണ ക്യാമറ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തുന്നതാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6