Skip to content

chithrodayamflashnews.com

November 28, 2026 7:57 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തൃശൂരില്‍ ബിജെപി വിജയിക്കാന്‍ പോകുന്നില്ല ; പ്രധാനമന്ത്രി വന്നത് കേരളത്തിന് ഗുണം ചെയ്യില്ലെന്ന് വി.ഡി. സതീശന്‍

പ്രധാനമന്ത്രി പോയത് കൊണ്ട് മാത്രം തൃശ്ശൂരില്‍ ബിജെപി വിജയിക്കാന്‍ പോകുന്നില്ലെന്നും അങ്ങനെയെങ്കില്‍ പാര്‍ലമെന്റില്‍ മറ്റൊരു എംപി ഉണ്ടാകുമായിരുന്നില്ലേയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം കേരളത്തില്‍ ഗുണം ചെയ്യില്ലെന്നും ജനങ്ങളിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും പറഞ്ഞു.

പ്രധാനമന്ത്രിയുടെ രണ്ടു ദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് തൃശൂരില്‍ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹവും മറ്റ് ചില ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും മോദി കേരളത്തില്‍ എത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇത് കേരളമാണെന്ന് പ്രധാനമന്ത്രി ഓര്‍മിക്കണമെന്നും ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്നും ബിജെപി കേരളത്തില്‍ വിജയിക്കില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം വട്ടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തുന്നത്. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ പ്രധാനമന്ത്രി പിന്നാലെ തൃപ്രയാര്‍ ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. രണ്ടിടത്തും പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണമാണ് കിട്ടിയത്. മോദി സഞ്ചരിച്ച കാറിന് മേല്‍ പൂക്കള്‍ വര്‍ഷിച്ചാണ് മോദി രണ്ടു സ്ഥലങ്ങളിലും എത്തിയത്.

ഇന്നലെ കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതും നടപ്പന്തലിലെ കല്യാണമണ്ഡപത്തില്‍ എത്തുകയും ചെയ്തത്. രാവിലെ എട്ടേ മുക്കാലോടെ വിവാഹചടങ്ങ് പൂര്‍ത്തിയാക്കി അടുത്ത പരിപാടിക്കായി മടങ്ങുകയും ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6