Skip to content

chithrodayamflashnews.com

November 28, 2026 7:58 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വീണയ്ക്കും എക്‌സാലോജിക് സൊല്യൂഷന്‍സിനും കുരുക്ക് മുറുകി ; 1.72 കോടി രൂപ വാങ്ങിയത് എന്തിനുവേണ്ടി ; ഇക്കാര്യത്തില്‍ രേഖയില്ലെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട്

കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എലില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സും 1.72 കോടി രൂപ വാങ്ങിയതെന്തിനെന്നു രേഖയില്ലെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (ആര്‍.ഒ.സി) നിര്‍ണായക റിപ്പോര്‍ട്ട്. പണം വാങ്ങിയതെന്തിനെന്നു വ്യക്തമാക്കുന്ന ഒരുരേഖയും ഹാജരാക്കാന്‍ എക്‌സാലോജിക്കിനു കഴിഞ്ഞില്ലെന്ന് ആര്‍.ഒ.സി. ബംഗളുരു യൂണിറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സേവനത്തിനു പ്രതിഫലമായി സി.എം.ആര്‍.എലില്‍നിന്നു വാങ്ങിയ തുകയ്ക്കു ജി.എസ്.ടി. അടച്ചെന്ന വിവരം മാത്രമാണ് എക്‌സാലോജിക് െകെമാറിയത്. തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍പ്രകാരം എക്‌സാലോജിക്കിനെതിരേ നടപടിയെടുക്കാമെന്നും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇടപാട് സംബന്ധിച്ച് കേന്ദ്ര കോര്‍പറേറ്റ് കാര്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്.

സി.എം.ആര്‍.എലും എക്‌സാലോജിക്കുമായുള്ള ഇടപാട് അടിമുടി ദുരൂഹമാണെന്ന് ആര്‍.ഒ.സി. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സോഫ്റ്റ്‌വേര്‍ സേവനമാവശ്യപ്പെട്ട് സി.എം.ആര്‍.എല്‍. പരസ്യം നല്‍കിയതിനു തെളിവില്ല. ഇടപാടിന് മുമ്പോ ശേഷമോ സ്ഥാപനങ്ങള്‍ തമ്മില്‍ നടത്തിയ ആശയവിനിമയത്തിന്റെ രേഖകള്‍ സമര്‍പ്പിച്ചില്ല. സേവനം സംബന്ധിച്ച കരാര്‍ ഹാജരാക്കാന്‍ ഇരുസ്ഥാപനങ്ങള്‍ക്കും കഴിഞ്ഞില്ല. കിട്ടിയ പണത്തിനു ജി.എസ്.ടി. അടച്ചെന്നു മാത്രമാണ് ആര്‍.ഒ.സിക്ക് എക്‌സാലോജിക് നല്‍കിയ മറുപടി. പണം കിട്ടിയതെന്തിനെന്നു വ്യക്തമാക്കുന്ന ഒരു തെളിവും ഹാജരാക്കിയില്ല.

കമ്പനീസ് ആക്ട് 2013 പ്രകാരം തട്ടിപ്പ് (വകുപ്പ് 447), രേഖകളില്‍ കൃത്രിമം (വകുപ്പ് 448) എന്നീ കുറ്റങ്ങള്‍ക്ക് എക്‌സാലോജിക്കിനെതിരേ നടപടിയെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ അന്വേഷണത്തിനായി എക്‌സാലോജിക്കിന്റെയും സി.എം.ആര്‍.എലിന്റെയും കണക്കുകള്‍ പരിശോധിക്കണം. സി.എം.ആര്‍.എല്‍. സര്‍ക്കാരിന് ഓഹരിയുള്ള കമ്പനിയാണ്. പ്രാഥമികാന്വേഷണത്തില്‍ത്തന്നെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനാല്‍ വിശദാന്വേഷണം വേണമെന്നാണ് ആര്‍.ഒ.സി. നിലപാട്.

നല്‍കാത്ത സേവനത്തിനാണ് എക്‌സാലോജിക് പണം െകെപ്പറ്റിയതെന്ന ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിലെ കണ്ടെത്തലുകള്‍തന്നെയാണ് ആര്‍.ഒ.സി. റിപ്പോര്‍ട്ടിലുമുള്ളത്. എക്‌സാലോജിക്കിന്റെ ഭാഗം കേള്‍ക്കാതെയാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ന്യായീകരണം. എന്നാല്‍, വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടും എക്‌സാലോജിക് ഒരു രേഖയും ഹാജരാക്കിയില്ലെന്ന് ആര്‍.ഒ.സി. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6