Skip to content

chithrodayamflashnews.com

November 28, 2026 7:57 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ബസിന്‍റെ ലൈവ് ട്രാക്കിങ് വിരല്‍തുമ്പിൽ; കെ.എസ്.ആര്‍.ടി.സി ‘ചലോ ആപ്പ്’ ഏപ്രിലിൽ സംസ്ഥാനത്തെ മുഴുവൻ ബസിലും

ഡിജിറ്റൽ ഇടപാടിനായി കെ.എസ്.ആര്‍.ടി.സി രംഗത്തിറക്കിയ ‘ചലോ ആപ്പ്’ ഏപ്രിലിൽ സംസ്ഥാനത്തെ മുഴുവൻ ബസിലും നടപ്പിലാക്കും. ടിക്കറ്റ് ഇടപാടിന് പുറമെ ആപ്പ് വഴി യാത്രക്കാരന് ഏതൊക്കെ റൂട്ടിൽ ഏതൊക്കെ ബസ് ഉണ്ടെന്ന് അറിയാനാകും. ആപ്പിലൂടെ ബസിന്റെ തത്സമയ സഞ്ചാരപാത വരെ കണ്ടെത്താനും കഴിയും

ഗതാഗത മന്ത്രി പറഞ്ഞ where is my ksrtc ആപ്പ് എന്ന സങ്കൽപ്പം ‘ചലോ ആപ്പിൽ’ ക്രമീകരിച്ചു കഴിഞ്ഞു. പ്ലേ സ്റ്റോർ വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ യാത്രക്കാരന് ഒരു നിശ്ചിത റൂട്ടിൽ ഏതൊക്കെ ബസ് ഉണ്ടെന്ന് കൃത്യമായി അറിയാം. ബസ് എപ്പോൾ വരും, എവിടെയെത്തി, ബസിൽ കയറിയാൽ എവിടെ ഇറങ്ങണം തുടങ്ങിയവയെല്ലാം ആപ്പ് പറഞ്ഞുതരും.

ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യാനുള്ള സാങ്കേതികവിദ്യയും ആപ്പിൽ തയ്യാറാക്കി. മുംബൈ ആസ്ഥാനമായ ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ ചലോ ആപ്പ് ഇപ്പോൾതന്നെ തിരുവനന്തപുരം സിറ്റി സർക്കുലറിലെ 70 ബസുകളിൽ പരീക്ഷിച്ചു കഴിഞ്ഞു. അടുത്തഘട്ടം തിരുവനന്തപുരം ജില്ലയിലെ മുഴുവൻ ബസ്സുകളിലും അതിനുശേഷം കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളിലും ഏപ്രിൽ മാസത്തോടെ സംസ്ഥാനത്തെ എല്ലാ ബസിലും നടപ്പിലാക്കം.

5500 ചലോ ആപ്പ് മെഷീനും അതിനുള്ളിലെ സിംകാർഡ്, സെർവർ, ആവശ്യമായ പേപ്പർ റോൾ, ഡിപ്പോകളിലേക്ക് നാല് കമ്പ്യൂട്ടർ പ്രിൻറർ എന്നിവ കമ്പനി അവരുടെ ചെലവിൽ അനുവദിക്കും. 13.7 പൈസയും ജി.എസ്.ടിയുമാണ് ഒരു ടിക്കറ്റിന് കമ്പനി ഈടാക്കുന്നത്. ഭാവിയിൽ കണ്ടക്ടർ ഇല്ലാതെ തന്നെ ബസ്സിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കാർഡ് സ്വൈപ്പ് ചെയ്ത് ടിക്കറ്റ് അടക്കുന്ന രീതിയും കൊണ്ടുവരും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6