Skip to content

chithrodayamflashnews.com

November 30, 2026 3:03 am

നീയെന്റെ സ്വന്തം

2023 | ജനുവരി 16 | തിങ്കൾ |

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

മിഴിനട്ടു നിന്നൊരു സ്വപ്നമായെന്നിൽ
അഴകേ നീയന്നു
നീയന്നു വന്നുചേർന്നു….
കാലമെനിക്കായ് തന്നതാണോമലെ
നീയെന്നെ സൗഭാഗ്യ
താരാകത്തേ…
വഴിയെത്ര തേടിയലഞ്ഞു
ഞാൻ മത്സഖേ,
സ്നേഹവസന്തത്തിൻ
ഉറവകൾ തേടി…
വസന്തനിലാവിൻ
ചാരുതയോടെ
വന്നെത്തി നീയെന്റെ
സാഫല്യമായി…
കർമ്മകാണ്ഡങ്ങൾക്ക്
പൂർണ്ണതയേകാൻ
മധുമൊഴി നീയെന്റെ അരികിലെത്തി…
ഉള്ളംതുറന്നുള്ള
നിൻസ്നേഹസാമിപ്യം
അത്രമേൽ ധന്യമായ്
ഞാനറിഞ്ഞു…
നിൻമിഴിപ്പൊയ്കയിൽ
വിരിയുന്ന ഭാവം
സായം സന്ധ്യതൻ
വിസ്മയംതീർത്തു…
നിന്നിലൂടടരുന്ന
ഓരോരോ വാക്കുമെൻ
ജീവിതവഴികളിൽ
ഊർജ്ജമേകി….
ആദ്യമധ്യാന്ത കർമ്മങ്ങൾതൻ
സുകൃതമല്ലോ നീയെന്നും…
അർത്ഥങ്ങളില്ലാത്തൊരെൻവഴിത്താരയിൽ
അനർത്ഥങ്ങൾ മാറ്റുവാൻ നീയണഞ്ഞു…
എൻതപപുണ്യമായ്
കാണുന്നു ഞാനിന്നും
സ്നേഹപ്രഭാമയി
നീയെന്റെ സ്വന്തം…..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6