Skip to content

chithrodayamflashnews.com

November 30, 2026 2:01 am

വണ്ടിപ്പെരിയാര്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍, വകുപ്പ്തല അന്വേഷണത്തിനും ഉത്തരവ്

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കേസിലെ പ്രതിയായ അര്‍ജുനെ വെറുതെവിട്ട കോടതി ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്ന് എസ്എച്ച്ഒ ടി.ഡി സുനില്‍കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു.

കുട്ടിയുടെ കുടുംബത്തിന്റെ ആകെയുള്ള 14 സെന്റ് സ്ഥലം പണയപ്പെടുത്തി 2019ലാണ് ബാങ്ക് വായ്‌പയെടുത്തത്. പീരുമേട് താലൂക്ക് സഹകരണ കാർഷിക- ഗ്രാമ വികസന ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപയായിരുന്നു വായ്‌പയെടുത്തത്. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹാവശ്യത്തിനായിരുന്നു ഇതെടുത്തത്. അച്ഛനമ്മമാരില്ലാത്ത ഈ പെൺകുട്ടിയെ ആറുവയസുകാരിയുടെ മാതാപിതാക്കളാണ് സംരക്ഷിച്ചിരുന്നത്. ആറുവയസുകാരിയുടെ മരണത്തെത്തുടർന്ന് തിരിച്ചടവ് മുടങ്ങിയതോടെ കടം 7,39,000 രൂപയായി ഉയർന്നു. ഈ തുകയാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി കുട്ടിയുടെ കുടുംബത്തിന് നൽകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജനുവരി 31ന് വീട്ടിലെത്തി തുക കൈമാറും.കുട്ടിയുടെ മാതാപിതാക്കൾ സ്വന്തം സ്ഥലത്ത് തുടങ്ങിയ വീടുപണിയും മുടങ്ങിയിരുന്നു. വീട് പൂർത്തിയാക്കാൻ നാല് ലക്ഷത്തോളം രൂപ വേണ്ടിവരും. ഇതിന് ആവശ്യമായ സഹായം നൽകാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം വീടിന്റെ അവശേഷിക്കുന്ന പണികൾ പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനരാരംഭിച്ചിട്ടുണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6