2023 | ജനുവരി 19|വ്യാഴം |

വല്ലായ്മ പലതുണ്ട്
മണ്ണിലെന്നാകിലും
ഇല്ലായ്മ തന്നെയാണേറെ
കഷ്ടം…
ഏതേതു രൂപത്തിൽ ഏതേതു ഭാവത്തിൽ
വന്നുചേരുന്നു
ഇല്ലായ്മ നമ്മുടെ ജീവിതത്തിൽ…
കഷ്ടതയേറും ദുരിതക്കൊയ്ത്തിൽ
ഉഴറുന്ന നേരം
മനസ്സിൽ തെളിയും
ഇല്ലായ്മതൻ ദയനീയചിത്രം…
കൊണ്ടും കൊടുത്തും
വാങ്ങുന്ന സ്നേഹത്തിൽ
അളവുതൂക്കങ്ങൾ
കണക്കുപറയുമ്പോൾ,
സ്നേഹത്തോടെന്നും
പരിചരിച്ചീടും
ഉറ്റവർതന്നുടെ
വിയോഗങ്ങളും
കെട്ടിപ്പടുത്തുള്ള സ്വപ്നങ്ങൾ
ജീവിതം,
എല്ലാം തകർന്നു തരിപ്പണമാകുമ്പോൾ,
ഉള്ളിലെ ഉൾവിളി
മെല്ലേ ഉയരുന്നു
ഇല്ലായ്മതന്നുടെ
മുറവിളിയായ്…
സ്വന്തബന്ധങ്ങൾ
സ്നേഹബന്ധങ്ങൾ
നേരിടമെന്നു
ശഠിപ്പു നമ്മൾ….
കാലങ്ങളൊട്ടു കടന്നിടുമ്പോൾ
വ്യർത്ഥമായ്ത്തീരുന്ന
സ്വപ്നങ്ങളെന്ന്
അറിയുന്നു സത്യത്തിൻ
രൂപചിത്രങ്ങളായ്….
ഇല്ലായ്മയൊട്ടുമേ
കാട്ടാതിരുപ്പാൻ
വേഷങ്ങളാടുന്നു പലവിധം
നമ്മളോ കഷ്ടം…

No Comment.