Skip to content

chithrodayamflashnews.com

November 30, 2026 1:12 am

കാഞ്ഞിരപ്പള്ളിയിൽ കുർബാനയ്ക്കിടെ 17-കാരൻ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

പള്ളിയിലെ ശുശ്രൂയ്ഷക്കിടെ അള്‍ത്താര ബാലന്‍ കുഴഞ്ഞുവീണ് മരിച്ചു. ആനക്കല്ല് നെല്ലിക്കുന്നേല്‍ അഡ്വ. പോള്‍ ജോസഫിന്റെ മകന്‍ മിലന്‍ പോള്‍ (17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആനക്കല്ല് സെയ്ന്റ് ആന്റണീസ് പള്ളിയിലെ കുർബാനയ്ക്കിടെയാണ് സംഭവം.

കുര്‍ബാനമധ്യേ പ്രാര്‍ഥന ചൊല്ലുന്നതിനിടെ മിലൻ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആനക്കല്ല് സെയ്ന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6