Skip to content

chithrodayamflashnews.com

November 30, 2026 3:16 am

പ്രഭാത വാർത്തകൾ

2023 | ജനുവരി 20 | വെള്ളി |

കേരളത്തിന്റെ റവന്യു വരുമാനത്തില്‍ 36 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതമെന്നു മുഖ്യമ

ന്ത്രി പിണറായി വിജയന്‍.

കേന്ദ്രത്തിന്റെ ധനസഹായം കൊണ്ടാണ് കേരളം പിടിച്ചു നില്‍ക്കുന്നതെന്നു ചിലര്‍ കള്ള പ്രചാരണമാണു നടത്തുന്നത്. ജിഎസ്ടി വകുപ്പ് പുനസംഘടനാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി ആറാം വര്‍ഷത്തിലേക്കു കടന്നിട്ടും സംസ്ഥാനങ്ങള്‍ ആശങ്കയിലാണ്. മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ച് 20,000 കോടി രൂപ സമാഹരിക്കാന്‍ വ്യോമയാന മന്ത്രാലയം

. റായ്പൂര്‍, ജയ്പൂര്‍, വിജയവാഡ, കൊല്‍ക്കത്ത, ഇന്‍ഡോര്‍ എന്നിവയുള്‍പ്പെടെ 12 വിമാനത്താവളങ്ങളാണു സ്വകാര്യവല്‍കരിക്കുക. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിലൂടെ ഈ വര്‍ഷം 8,000 കോടി രൂപ വരുമാനമുണ്ടാക്കാനാണ് പരിപാടി.

ഡല്‍ഹിയില്‍ വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരേ അതിക്രമം

. ഡല്‍ഹി എയിംസ് പരിസരത്ത് പുലര്‍ച്ചെ മൂന്നേകാലോടെ സ്ത്രീ സുരക്ഷ പരിശോധിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപമാന ശ്രമം. അക്രമിയായ ഹരീഷ് ചന്ദ്രയുടെ കാറില്‍ കൈ കുടുങ്ങിയ സ്വാതി മലിവാളിനെ 15 മീറ്ററോളം റോഡില്‍ വലിച്ചിഴച്ചു. മദ്യലഹരിയിലായിരുന്ന പ്രതിയെ അറസ്റ്റു ചെയ്തു.

സാമ്പത്തിക പ്രതിസന്ധിയിലും ഇടതു സര്‍ക്കാര്‍ കടംവാങ്ങി ധൂര്‍ത്തടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

. അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകുന്നില്ല. കടം വാങ്ങുക, ആ പണം ധൂര്‍ത്തടിക്കുകയെന്നതാണ് ഇടത് സര്‍ക്കാര്‍ നയം. മോദി സര്‍ക്കാര്‍ കേരളത്തിനു തന്ന സാമ്പത്തിക സഹായത്തെകുറിച്ച് ധവളപത്രമിറക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ്‌ ഉപതെരഞ്ഞെടുപ്പ്‌; മുഹമദ്‌ ഫൈസൽ സുപ്രീംകോടതിയിൽ


ലക്ഷദ്വീപ്‌ ലോക്‌‌സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിനെ ചോദ്യംചെയ്‌ത്‌ എംപിയായിരുന്ന മുഹമദ്‌ ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചു. വധശ്രമ കേസിൽ 10 വർഷം തടവ്‌ വിധിച്ചുള്ള ലക്ഷദ്വീപ്‌ സെഷൻസ്‌ കോടതിയുടെ ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന അപേക്ഷ കേരള ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കാനിരിക്കെയാണ്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപനമെന്ന്‌ ഹർജിയിൽ ചൂണ്ടിക്കാട്ടി. ജനുവരി 11 നാണ്‌ സെഷൻസ്‌ കോടതി ഫൈസലിനെ 10 വർഷം തടവിന്‌ വിധിച്ചത്‌. ജനുവരി 13 ന്‌ ലോക്‌സഭാ സെക്രട്ടറി ജനറൽ എംപി സ്ഥാനത്ത്‌ നിന്ന്‌ അയോഗ്യനാക്കി വിജ്‌ഞാപനം പുറപ്പെടുവിച്ചു. ലക്ഷദ്വീപിൽ ഫെബ്രുവരി 27 ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ബുധനാഴ്‌ച പ്രഖ്യാപിക്കുകയും ചെയ്‌തു.

മത്സ്യ തൊഴിലാളികൾക്ക് 50 കോടി രൂപ നഷ്ടപരിഹാരം


ചുഴലിക്കാറ്റ്, അതി തീവ്ര ന്യൂനമർദ്ദം തുടങ്ങിയ കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴിലിൽ തടസ്സങ്ങൾ നേരിട്ട മത്സ്യ തൊഴിലാളികൾക്ക് ധനസഹായം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. 50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ തീരുമാനിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുക. കഴിഞ്ഞ വർഷം ഏപ്രിൽ, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ 15 ഓളം തൊഴിൽ ദിനങ്ങളാണ് തൊഴിലാളികൾക്ക് നഷ്ടമായത്. ഒരു തൊഴിൽ ദിനത്തിന് 200 രൂപ വീതം 3000 രൂപയാണ് ലഭിക്കുക. 1,66,756 പേർ വരുന്ന മത്സ്യ തൊഴിലാളികൾ, അനുബന്ധ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക.

നിലപാട് കടുപ്പിച്ച് സുപ്രീംകോടതി കൊളീജിയം


സുപ്രീംകോടതി ജസ്റ്റിസുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് സുപ്രീംകോടതി കൊളീജിയം. അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ നവ മാധ്യമങ്ങളിലെ പ്രതികരണമോ ജഡ്ജി നിയമനത്തിൽ പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി കൊളിജീയം വ്യക്തമാക്കി. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ കേന്ദ്രം തിരിച്ചയച്ച പേരുകൾ സുപ്രീം കോടതി വീണ്ടും ശുപാർശ ചെയ്തു. സ്വവർഗ്ഗാനുരാഗിയായ സൗരബ് കിർപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയാക്കുന്നതു സംബന്ധിച്ച ശുപാർശ കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൊളീജിയം നിലപാടു കടുപ്പിച്ചത്. മുംബൈ ഹൈക്കോടതിയിലേക്ക് അഭിഭാഷകൻ സോമശേഖർ സുന്ദരേശന്റെ പേര് വീണ്ടും ശുപാർശ ചെയ്തു. ഡൽഹി ഹൈക്കോടതി ജഡ്ജിയായി സ്വവർഗ്ഗാനുരാഗിയായ സൗരബ് കിർപാലിനെ നിയമിക്കുന്ന കാര്യം 3-ാം തവണയാണ് കൊളീജിയം ആവർത്തിക്കുന്നത്.

പാലാ നഗരസഭ ചരിത്രത്തില്‍ ആദ്യമായി സിപിഎം അധ്യക്ഷ സ്ഥാനത്ത്


പാലാ നഗരസഭ അധ്യക്ഷയായി ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്‍റെ മുഴുവന്‍ വോട്ടുകളും ജോസിന്‍ ബിനോയ്ക്കാണ് ലഭിച്ചത്. യുഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. സ്വതന്ത്ര കൗണ്‍സിലര്‍ വോട്ട് ബഹിഷ്‌കരിച്ചു. പാലായുടെ ചരിത്രത്തില്‍ ആദ്യമായാണ് സിപിഎം അധ്യക്ഷ സ്ഥാനത്തെത്തുന്നത്. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തിന്‍റെ പേരായിരുന്നു അധ്യക്ഷ സ്ഥാനത്തേയ്ക്ക് ആദ്യം പരിഗണിച്ചിരുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാനം ജോസിന്‍ ബിനോയിലേയ്ക്ക് എത്തുകയായിരുന്നു.

ക്യാബിനറ്റ് റാങ്കോടെ കെ വി തോമസ് ഡൽഹിയിൽ


മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിനെ ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയാക്കാൻ മന്ത്രി സഭ യോഗത്തിൽ തീരുമാനം. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട് 8 മാസം പിന്നിടുമ്പോഴാണ് നിയമനം. കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച് കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് കെ വി തോമസ് പുറത്താകുന്നത്. കെ വി തോമസിന് കേന്ദ്രമന്ത്രിമാരുമായുള്ള അടുത്തബന്ധം കണക്കിലെടുത്താണ് പുതിയ പദവി. മുന്‍പ് എ സമ്പത്ത് എംപിയാണ് ഈ പദവി വഹിച്ചിരുന്നത്.

ഗുണ്ടാ ബന്ധത്തിന്‍റെ പേരിൽ ഡിവൈഎസ്പിമാർക്ക് സസ്പെൻഷൻ


സംസ്ഥാനത്ത് ഗുണ്ടാ ബന്ധത്തിന്‍റെ പേരിൽ 2 ഡിവൈഎസ്പിമാർക്ക് സസ്പെൻഷൻ. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസൺ, വിജിലൻസ് ഡിവൈഎസ്പി പ്രസാദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഗുണ്ടാ നേതാവായ ഓം പ്രകാശിന്‍റെ കൂട്ടാളിയായ രഞ്ജിത്തും മറ്റൊരു ഗുണ്ടാ നേതാവായ നിതിനും തമ്മിലുള്ള സാമ്പത്തിക തർക്കം പരിഹരിക്കാൻ ഡിവൈഎസ്പിമാർ മധ്യസ്ഥത നിന്നതായി കണ്ടെത്തിയിരുന്നു. ഗുണ്ടകൾ സംഘടിപ്പിക്കുന്ന മദ്യപാന പാർട്ടികളിൽ ഇവർ സ്ഥിരമായി എത്താറുണ്ടെന്ന ഇന്‍റലിജസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

അയല്‍വാസികൾ തൂങ്ങി മരിച്ച നിലയില്‍


അയല്‍വാസികളായ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ക്കോട് സ്വദേശികളായ യുവതിയേയും യുവാവിനേയുമാണ് ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരാണ് മരിച്ചത്.

വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും


സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലയിലേയും വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവിറക്കി.18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി ആർ.ബിന്ദു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

4 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു


കണ്ണൂർ ജില്ലയിൽ 4 വയസുകാരിയെ സ്കൂൾ ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. വളപട്ടണം സ്വദേശി കെ കെ അസീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി പഠിക്കുന്ന സ്കൂളിലെ ബസ് ഡ്രൈവറാണ് ഇയാൾ. ആരും ഇല്ലാത്ത സമയം നോക്കി കുട്ടിയെ ഇയാൾ സ്കൂൾ ബസിൽ വച്ച് ഉപദ്രവിക്കുകയായിരുന്നു.

വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ അതിക്രമം


ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ അതിക്രമമുണ്ടായതായി പരാതി. കൈ കാറിൽ കുരുക്കി 15 മീറ്ററോളം വലിച്ചിഴച്ചതായി പരാതിയിൽ പറയുന്നു. കാർഡ്രൈവർ ഹരീഷ് ചന്ദ്രയെ(47) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന ഡ്രൈവർ സ്വാതിയോടും കൂട്ടരോടും കാറിൽ മോശമായി പെരുമാറിയതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. കാറിന്‍റെ ഡോറിൽ കൈവെച്ച് സംസാരിക്കുന്നതിനിടെ ഡ്രൈവർ ചില്ലടച്ചു. കൈ കാറിനകത്ത് കുരുങ്ങിയതറിഞ്ഞിട്ടും കാർ നിർത്താതെ പോയെന്നാണ് പരാതി. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പോലും സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് സ്വാതി ട്വീറ്ററിലൂടെ പ്രതികരിച്ചു.

ഫ്രൂട്ട്സ് കച്ചവടത്തിന്‍റെ മറവിൽ ലഹരി വിൽപ്പന


650 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം എട്ടുരുത്തി സ്വദേശി ശ്യാമാണ് പിടിയിലായത്. മലയൻകീഴ് ബിവറേജ് ഔട്ട്‌ലെറ്റ് മുൻവശം ഫ്രൂട്ട്സ് കച്ചവടത്തിന്‍റെ മറവിലാണ് ഇയാൾ‌ എംഡിഎംഎ കച്ചവടം നടത്തിയത്.

16 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്


ക്രിസ്മസ്- ന്യൂഇയർ ബംബർ ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ XD 236433 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 16 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. മധുസൂദനന്‍ എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. കമ്മീഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഭാഗ്യശാലിക്ക് ലഭിക്കും.

20 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു


നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 20 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഗർഭ നിരോധന ഉറകളിൽ കുഴമ്പു രൂപത്തിലാക്കിയ ശേഷം ക്യാപ്സൂളുകളാക്കി മലദ്വാരത്തിൽ സൂക്ഷിച്ച നിലയിലാണ് സ്വർണം പിടികൂടിയത്.

പീഡന കേസിൽ തടവു ശിക്ഷ


കൂട്ടുകാരന്‍റെ ഒമ്പതു വയസായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 14 വർഷം തടവു ശിക്ഷ. തൃശൂർ ചെമ്മണ്ണൂർ സ്വദേശി സുനിലിനെയാണ് തൃശൂർ ഒന്നാം ക്ലാസ് അഡീഷണൽ ജില്ല കോടതി ശിക്ഷിച്ചത്. 2011 ലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം.

30 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷ ബാധ


പത്തനംതിട്ടയിൽ ഭക്ഷ്യ വിഷ ബാധയെതുടർന്ന് 30 വിദ്യാർഥികൾ ചികിത്സതേടി. പത്തനംതിട്ട മൗണ്ട് ലോ കോളെജിലെ വിദ്യാർഥികളാണ് ചികിത്സ തേടിയത്. കോളെജ് ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷമായിരുന്നു അസ്വസ്ഥ്യം. ഭക്ഷ്യ സുരക്ഷ വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്.

സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം


തിരുവനന്തപുരം കല്ലറ ഭരതന്നൂരിൽ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ഭരതന്നൂർ സ്വദേശി ഷീലയെയാണ് സഹോദരൻ സത്യൻ വെട്ടി പരിക്കേൽപ്പിച്ചത്. വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അതിക്രമത്തിലേക്ക് നയിച്ചത്. ഷീലയുടെ കഴുത്തിനും കാലിനും കൈക്കുമാണ് വെട്ടേറ്റിരിക്കുന്നത്. യുവതിയെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. സത്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം


സിസേറിയനിടെ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. കല്‍പ്പറ്റ പനമരം പുഴക്കംവയല്‍ സ്വദേശി വൈശ്യന്‍ വീട്ടില്‍ നൗഷാദിന്‍റെ ഭാര്യ നുസ്‌റത്താണ് (23) കഴിഞ്ഞ ദിവസം പ്രസവത്തിനായി നടത്തിയ സിസേറിയനിൽ മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ വെച്ച് സിസേറിയനിലൂടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതോടെ നുസ്‌റത്തിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ആശുപത്രിക്കാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് മരണം


– ഗോവ ഹൈവേയിൽ ഇന്നലെ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. മരിച്ചവരെല്ലാം ബന്ധുക്കളാണ്. സംഭവത്തിൽ 4 വയസ്സുള്ള ഒരു പെൺകുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. കുട്ടി അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
മുംബൈ-ഗോവ ഹൈവേ വഴി രത്‌നഗിരിയിലേക്ക് പോയിരുന്നവരാണ് കൊല്ലപ്പെട്ടത്.

ന്യൂസിലന്‍റ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു


ഒക്ടോബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജി പ്രഖ്യാപിച്ച് ന്യൂസിലന്‍റ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ. ലേബർ പാർട്ടിയുടെ വാർഷിക യോഗത്തിലാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. ഫെബ്രുവരി 7 ന് ന്യൂസിലന്‍റ് പ്രധാനമന്ത്രി സ്ഥാനവും, ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിയുമെന്നും പൊതു തിരഞ്ഞെടുപ്പ് വരെ എം പി സ്ഥാനത്ത് തുടരുമെന്നും ജസിന്ത അറിയിച്ചു.

വിമാനത്തിന്‍റെ സമയം മാറ്റിയതറിഞ്ഞില്ല; 35 യാത്രക്കാർ കുടുങ്ങി


യാത്രക്കാരെ കയറ്റാതെ സിംഗപ്പൂരിലേക്കുള്ള വിമാനം പോയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. അമൃത്സര്‍ വിമാനത്താവളത്തിലാണ് സംഭവം. 35 യാത്രക്കാരെ കയറ്റാതെയാണ് സ്‌കൂട്ട് എയര്‍ലൈന്‍ വിമാനം പറന്നുയർ‌ന്നത്. രാത്രി 7.55 ന് ഉള്ള വിമാനം വൈകിട്ട് 3 മണിക്ക് പുറപ്പെട്ടു. ഇതേ തുടർന്ന് കാത്തിരുന്ന യാത്രക്കാരുടെ ഭാഗത്തുനിന്നും വൻ‌ പ്രതിക്ഷേധമാണ് ഉണ്ടായത്. എന്നാൽ വിമാനത്തിന്‍റെ സമയം മാറ്റിയത് യാത്രക്കാരെ ഇമെയിൽ മുഖേന അറിയിച്ചെന്നാണ് വിമാനക്കമ്പനി അധികൃതര്‍ വിശദീകരിക്കുന്നത്.

അച്ഛന്റെ വഴിയേ മകനും


ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിൻ്റെ മകൻ അൻവയ് ദ്രാവിഡിനെ കര്‍ണാടക അണ്ടര്‍ 14 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ബാറ്റിങിലെ മികച്ച പ്രകടനമാണ് അന്‍വയ്ക്ക് നായക സ്‌ഥാനത്തേക്കുള്ള വഴി തുറന്നത്. ദക്ഷിണ മേഖലാ ക്രിക്കറ്റ് പോരാട്ടത്തിനുള്ള സംസ്ഥാന ടീമിനെയാണ് അൻവ നയിക്കുക.

ടെക്‌നോപാര്‍ക്കിന്റെ ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം


തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. ടെക്‌നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിയില്‍ വികസിപ്പിക്കുന്ന ഒരേ കാമ്പസില്‍ ജോലി, ഷോപ്പിംഗ് സൗകര്യങ്ങള്‍, പാര്‍പ്പിട സൗകര്യങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയുള്‍പ്പെടെ സൗകര്യങ്ങളുള്ള സംയോജിത മിനി ടൗണ്‍ഷിപ്പ് പദ്ധതിയാണ് ക്വാഡ്. ഏകദേശം 30 ഏക്കറില്‍ 1600 കോടി രൂപ മുതല്‍മുടക്കില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 40 ലക്ഷം ചതുരശ്ര അടി ബില്‍റ്റ്-അപ്പ് സ്‌പെയ്‌സ് സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 പകുതിയോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് സസ്‌‌പെന്‍ഡ് ചെയ്‌തു


തൃശൂര്‍ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സസ്‌‌പെന്‍ഡ് ചെയ്‌തു. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണറേയും വടക്കാഞ്ചേരി ഫുഡ് സേഫ്‌റ്റി ഓഫീസറേയുമാണ് സ്ഥലം മാറ്റിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6