Skip to content

chithrodayamflashnews.com

November 28, 2026 7:57 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സായാഹ്ന വാർത്തകൾ

2023 | ജനുവരി 22 | ഞായർ |

മലപ്പുറം ജില്ലയിൽ കെ-സ്റ്റോർ റേഷൻ കട; പൊ​തു​ജ​ന സേ​വ​ന കേ​ന്ദ്രം, സ​പ്ലൈ​കോ, 5,000 രൂ​പ വ​രെ​ പ​ണ​മി​ട​പാ​ടു​ക​ൾ; പദ്ധതി കടലാസിൽ..!


റേ​ഷ​ൻ ക​ട​ക​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​നു​ള്ള ഭ​ക്ഷ്യ -പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്റെ കെ-​സ്റ്റോ​ർ പ​ദ്ധ​തി ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ന്നു. മലപ്പുറം ജി​ല്ല​യി​ൽ അ​ഞ്ച് താ​ലൂ​ക്കു​ക​ളി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ച് റേ​ഷ​ൻ ക​ട​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ, നി​ല​മ്പൂ​ർ, കൊ​ണ്ടോ​ട്ടി, തി​രൂ​ർ, ഏ​റ​നാ​ട് എ​ന്നീ താ​ലൂ​ക്കു​ക​ളി​ലെ അ​ഞ്ച് റേ​ഷ​ൻ ക​ട​ക​ളും അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. പൊ​തു​വി​ത​ര​ണ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​ണ് കെ.​സ്റ്റോ​ർ പ​ദ്ധ​തി വ​ഴി റേ​ഷ​ൻ ക​ട​ക​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​ൻ വ​കു​പ്പ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.

കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും ന​ൽ​കു​ന്ന​തു​വ​ഴി ക​ട​യു​ട​മ​ക്ക് അ​ധി​ക വ​രു​മാ​നം ന​ൽ​കാ​ൻ പ​ദ്ധ​തി വ​ഴി സാ​ധി​ക്കും. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ൻ ത​യാ​റു​ള്ള റേ​ഷ​ൻ ഉ​ട​മ​ക​ളെ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് 300 ച​തു​ര​ശ്ര അ​ടി ക​ട​ക്ക് വി​സ്തീ​ർ​ണം വേ​ണം. ഇ​ത്ത​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന റേ​ഷ​ൻ ക​ട​ക​ൾ​ക്ക് ര​ണ്ട് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സ​പ്ലൈ​കോ ഔ​ട്ട്​​ലെ​റ്റു​ക​ൾ, ബാ​ങ്കു​ക​ൾ, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ സേ​വ​നം ല​ഭ്യ​മാ​ണെ​ന്നും ഉ​റ​പ്പു​വ​രു​ത്തും. കെ-സ്റ്റോ​റി​ൽ പൊ​തു​ജ​ന സേ​വ​ന കേ​ന്ദ്രം, സ​പ്ലൈ​കോ ശ​ബ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന, 5,000 രൂ​പ വ​രെ​യു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള ബാ​ങ്കി​ങ് സം​വി​ധാ​നം, സം​ഭ​ര​ണ കാ​ലാ​വ​ധി കൂ​ടു​ത​ലു​ള്ള മി​ൽ​മ ഉ​ൽ​പ​ന്ന​ങ്ങ​ൾ, മി​നി എ​ൽ.​പി.​ജി സി​ലി​ണ്ട​റു​ക​ൾ എ​ന്നി​വ വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഇ​തി​ലു​ണ്ട്.സം​വി​ധാ​നം ന​ട​പ്പാ​യാ​ൽ റേ​ഷ​ൻ ക​ട​ക​ളു​ടെ ഭാ​വി​ത​ന്നെ ഉ​യ​ർ​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക് ഒ​പ്പം കൂ​ടു​ത​ൽ വ്യാ​പാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും പ​ദ്ധ​തി​ക്ക് സാ​ധ്യ​ത‍യു​ണ്ട്. സം​വി​ധാ​നം ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും പ്ര​യോ​ജ​ന​ക​ര​മാ​ണ്. വ​കു​പ്പി​ൽ​നി​ന്ന് പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ചാ​ൽ വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ.

ഇന്ന് ശുക്ര – ശനി സംഗമം കാണാം

ഇന്ന് സന്ധ്യക്ക് പടിഞ്ഞാറ് ഭാഗത്ത് നല്ല ശോഭയിൽ ശുക്രനെയും (Venuട) തൊട്ടടുത്ത് വടക്കുപടിഞ്ഞാറായി അത്രതന്നെ ശോഭയില്ലാതെ ശനിയെയും (Saturn) കാണാം. ആകാശഗോളങ്ങൾ ഇങ്ങനെ അടുത്തടുത്തു വരുന്നതിന് Conjunction എന്നാണ് പറയുക.

ഇത്തവണത്തെ Conjunction ൽ ശനി ശുക്രൻ്റെ 0.34 ഡിഗ്രി അടുത്ത് വരുന്നു. അതിനാൽ, കാഴ്ചയിൽ അവക്കിടയിൽ ഒരു പൂർണചന്ദ്രനെ വെക്കാനുള്ള വിടവ് പോലും തോന്നില്ല. (പൂർണചന്ദ്രൻ്റെ കോണീയ വലുപ്പം 0.5 ഡിഗ്രിയാണ്). നിരീക്ഷണത്തിനായി പടിഞ്ഞാറൻമാനം ചക്രവാളം വരെ കാണുന്ന സ്ഥലം തെരഞ്ഞെടുക്കുക. സൂര്യൻ അസ്തമിച്ച് അര മണിക്കൂറിനും ഒരു മണിക്കൂറിനും ഇടയിൽ നിരീക്ഷിക്കുക. വൈകിയാൽ ഇവ താഴ്ന്നു പോകുമ്പോൾ, കൂട്ടത്തിൽ മങ്ങിയ ശനിയെ കാണാൻ പ്രയാസമായേക്കും. സൂര്യനസ്തമിച്ച ഉടനെ അസ്തമയ ശോഭ കാരണവും കാണാനാവില്ല.

മംഗളൂരുവിലെ മെഡി.കോളേജുകളില്‍ ലഹരിവേട്ട; മലയാളികള്‍ അടക്കമുള്ള ഡോക്ടര്‍മാരും വിദ്യാര്‍ഥികളും പിടിയില്‍


മംഗളൂരു| മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന ലഹരിവേട്ടയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും അറസ്റ്റിലായി.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പതുപേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെത്തിയ ഡോക്ടര്‍മാരും ഇവിടെയുള്ള മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികളുമാണ് പിടിയിലായത്.

മൂന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയും മലയാളിയുമായ സൂര്യജിത്ത് ദേവ് (20), മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥിയും മലയാളിയുമായ ആയിഷ മുഹമ്മദ് (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. വിദൂഷ് കുമാര്‍ (27), ഡല്‍ഹി സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ശരണ്യ (23), കര്‍ണാടക സ്വദേശി ഡോ. സിദ്ധാര്‍ഥ് പവസ്‌കര്‍ (29), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി പ്രണയ് നടരാജ് (24), കര്‍ണാടക സ്വദേശി ഡോ. സുധീന്ദ്ര (34), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി ചൈതന്യ ആര്‍. തുമുലൂരി (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. ഇഷാ മിഡ്ഢ (27) എന്നിവരെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.

ഇതോടെ മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തുന്ന പരിശോധനയില്‍ ഇതുവരെ 24 പേര്‍ അറസ്റ്റിലായി. ഈ മാസം എട്ടിനാണ് ആദ്യത്തെ അറസ്റ്റ് നടന്നത്. മെഡിക്കല്‍ കോളേജുകളില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയ ആളെ അറസ്റ്റ് ചെയ്തതോടെയാണ് പരിശോധന പോലീസ് വ്യാപിപ്പിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് ജപ്തിയുടെ മറവില്‍ മലപ്പുറത്തു മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും ജപ്തി ചെയ്തെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.

സര്‍ക്കാരും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നും മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു.

തൊണ്ടയില്‍ മുള്ളു കുടുങ്ങി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തിയ നേഴ്സിംഗ് വിദ്യാര്‍ഥിനിക്കുമേല്‍ എക്സ്റേ മെഷീന്‍ വീണ് നടുവൊടിഞ്ഞു.

ചിറയിന്‍കീഴ് കൂന്തള്ളൂര്‍ മണ്ണുവിളവീട്ടില്‍ ലതയുടെ മകള്‍ ആദിത്യ ആണ് നടുവൊടിഞ്ഞ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ കിടപ്പിലായത്.

പോലീസിലെ ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും എതിരേ നടപടി ആരംഭിച്ചെങ്കിലും അധോലോക ബന്ധമുള്ള ഐപിഎസുകാര്‍ക്കെതിരേ അന്വേഷണമോ നടപടിയോ ഇല്ല.

പോലീസ് സേനയില്‍നിന്നുതന്നെ ഇതിനെതിരേ എതിര്‍പ്പുയര്‍ന്നു. കസ്റ്റഡി മരണം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ബന്ധമുള്ള ഐപിഎസ് ഓഫീസര്‍മാരുണ്ട്. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത എസ്പി റാങ്കുവരെയുള്ളവരെക്കുറിച്ചു വിവരം ശേഖരിക്കണമെന്നാണ് ഡിജിപി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണു നടപടികള്‍ പുരോഗമിക്കുന്നത്. നടപടികള്‍ താഴെതട്ടില്‍ മാത്രം ഒതുക്കിയെന്നാണ് ആരോപണം.

ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാന്‍ നിയമ ഭേദഗതി വേണമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ പറയുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍.

എന്നാല്‍ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പ്രക്ഷോഭം നടത്തുന്ന മലയോര ജനത വസ്തുതകള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ തടയാന്‍ സംസ്ഥാനത്തെ നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കുന്നു.

ആദ്യഘട്ടത്തില്‍ പശ്ചിമഘട്ടത്തിലുള്ള ഒന്‍പതു ജില്ലകളിലെ നീര്‍ച്ചാലുകള്‍ അടയാളപ്പെടുത്തും. സുരക്ഷിതമാക്കാം പശ്ചിമ ഘട്ടം എന്ന പേരില്‍ ഹരിത കേരളം മിഷനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നവകേരളം പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എന്‍ സീമ പറഞ്ഞു.

പാറ്റൂര്‍ ഗുണ്ടാ ആക്രണക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച.

പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയപ്പോള്‍ പൊലീസ് ഇവര്‍ക്കായി തമിഴ്നാട്ടില്‍ തെരിച്ചില്‍ നടത്തുകയായിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് അന്വേഷണ സംഘം അറിഞ്ഞില്ല. പ്രതികള്‍ കീഴടങ്ങിപ്പോഴാണ് പൊലീസ് കാര്യമറിഞ്ഞത്.

പ്രളയത്തില്‍ ഉപയോഗ ശൂന്യമായ വീട്ടുസാധനങ്ങള്‍ ആക്രിക്കാര്‍ക്കു വിറ്റ കൂട്ടത്തില്‍ കൈമോശംവന്ന എടിഎം കാര്‍ഡ് ഉപയോഗിച്ച് ആറേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തു.

ചെങ്ങന്നൂര്‍ പാണ്ടനാട് പ്രയാര്‍ കിഴുവള്ളില്‍ പുത്തന്‍പറമ്പില്‍ ഷാജിയുടെ എസ്ബിഐയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 61 തവണയായി പണം പിന്‍വലിച്ച തെങ്കാശി സ്വദേശി ബാലമുരുകനെ അറസ്റ്റു ചെയ്തു.

ഡല്‍ഹിയിലെ ആഡംബര ഹോട്ടലായ ലീലാ പാലസില്‍ ഇരുപത്തി മൂന്നര ലക്ഷം രൂപയുടെ ബില്‍ അടയ്ക്കാതെ മുങ്ങിയ യുവാവ് പിടിയില്‍.

യുഎഇ രാജകുടുംബാംഗമെന്ന വ്യാജേന മുറിയെടുത്ത മുഹമ്മദ് ഷെരീഫിനെയാണ് ഡല്‍ഹി പൊലീസ് കര്‍ണാടകത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയാണ് ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്.

മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ലഹരിവേട്ട വേട്ട.

കഴിഞ്ഞ 20 ന് നടന്ന പരിശോധനയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പിടിയിലായി. രണ്ടു ഡോക്ടര്‍മാരടക്കം ഒന്‍പതു പേരെയാണ് അറസ്റ്റു ചെയ്തത്. ആകെ 29 പേരാണ് വിവിധ കേസുകളിലായി പിടിയിലായത്. ഇതില്‍ 22 പേര്‍ മെഡിക്കല്‍ രംഗത്തുള്ളവരാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിവാദങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഇപ്പോഴും കൊളോണിയല്‍ അടിമത്വത്തില്‍ നിന്ന് മുക്തരാകാത്തവരാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു.

രാജ്യത്തിന്റെ അഖണ്ഡതയേക്കാളും സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് ചിലര്‍ കരുതുന്നു. ഇത്തരക്കാര്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.

ഷാറൂഖ് ഖാന്റെ പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് ആസാമില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

ഷാരൂഖ് ഖാന്‍ ഇന്ന് രാവിലെ ഹിമന്തയെ ഫോണില്‍ വിളിച്ചു സംസാരിച്ചതിനു പിറകേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഷാറൂഖ് ഖാനെയും പത്താന്‍ സിനിമയെയും അറിയില്ലെന്ന് ഇന്നലെ ഹിമന്ത പറഞ്ഞിരുന്നു.

തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ ജല്ലിക്കെട്ട് കാണാനെത്തിയ പതിനാലുകാരന്‍ കാളയുടെ കുത്തേറ്റു മരിച്ചു.

തടങ്കം ഗ്രാമത്തിലാണ് ഗോകുല്‍ എന്ന ബാലന്‍ കൊല്ലപ്പെട്ടത്. ബന്ധുക്കളോടൊപ്പമാണ് ഗോകുല്‍ ജെല്ലിക്കെട്ട് കാണാന്‍ പോയത്. മത്സരത്തിനിടെ കാണികള്‍ക്കിടയിലേക്കു കുതിച്ച കാളയുടെ കൊമ്പ് വയറില്‍ തുളച്ചുകയറുകയായിരുന്നു.

ദേശീയ ഗുസ്തി ഫെഡറേഷന്റെ എല്ലാ മത്സരങ്ങളും റദ്ദാക്കി.

അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരായ പരാതികള്‍ അന്വേഷിക്കുന്ന സമിതി നിലവില്‍ വരുന്നത് വരെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. അതേസമയം, ആരോപണ വിധേയനായ ബ്രിജ് ഭൂഷണിനു ബിജെപി സംരക്ഷണം തുടരുകയാണ്.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയുമായി ഇന്ന് ഏറ്റുമുട്ടും.

ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി ആരംഭിക്കുക. 13 മത്സരങ്ങളില്‍ 25 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാമത്തേയും 14 കളിയില്‍ 20 പോയിന്റുള്ള ഗോവ ആറാമത്തേയും സ്ഥാനങ്ങളിലാണ്.

ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ‘അനുരാഗം’ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു

. ‘എദുവോ ഒണ്‍ട്ര്’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മോഹന്‍ രാജന്‍ ആണ്. ജോയല്‍ ജോണ്‍സ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനാന്‍ ഷായും ജോയല്‍ ജോണ്‍സും ചേര്‍ന്നാണ്. ഗൗതം മേനോന്റെ കഥാപാത്രം ആലപിക്കുന്ന തരത്തിലാണ് ഈ ഗാനത്തിന്റെ ചിത്രീകരണം. സംഗീത പ്രാധാന്യമുള്ള ചിത്രമാണിത്. ഷീല, ഗൌരി കിഷന്‍, ദേവയാനി, ജോണി ആന്റണി, ഗൌതം മേനോന്‍, അശ്വിന്‍ ജോസ്, ലെന, മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വിന്‍ ജോസ് തന്നെയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6