Skip to content

chithrodayamflashnews.com

November 30, 2026 2:52 am

ശാന്തിമന്ത്രം

2023 | ജനുവരി 26 | വ്യാഴം

സി. ജി.ഗിരിജൻ ആചാരി തോന്നല്ലൂർ

അശാന്തിതൻ പർവ്വങ്ങൾ
അറിയാതെ വന്നുചേരുമ്പോൾ
അകക്കാഴ്ച മങ്ങുന്നു
അകലങ്ങൾ കൂടുന്നു…
അടുത്തുവന്നെത്തും
സ്നേഹബന്ധങ്ങളെ
അന്യരായ്കാണാതെ
അരികിലായി ചേർക്കണം…
അറിവിൻ ശാന്തിമന്ത്രങ്ങളിൽ
അലിവിൻ ധ്വനികളായ്
മാറിടേണം…
അക്കങ്ങൾതന്നുടെ
പെരുക്കങ്ങൾകൊണ്ട്
അന്ധരായ് പലരും മാറിടുന്നു…
അത്യുന്നതങ്ങളിൽ സ്തുതികൾ പറഞ്ഞ്,
അക്രമംകാട്ടുവാൻ കോപ്പുകൂട്ടുന്നവർ…
അഷ്ടിക്കുവകതേടും പാവങ്ങളെ,
അടിമകളാക്കുവാൻ വ്യഗ്രത കൂട്ടുന്നു.
അതിവേഗമൊരുവൻ വളർന്നുവന്നാൽ
അവകാശം ചൊല്ലുവാൻ പലരുണ്ട് പാരിൽ…
അക്ഷരകുതികിയാം സുൽത്താൻ പറഞ്ഞപോൽ
അനവധി മമ്മൂഞ്ഞുമാരുണ്ടല്ലോ…
അന്നത്തിൽപ്പോലും മണ്ണുവാരീടും
അസുരജന്മങ്ങൾ ഇങ്ങനെ പലവിധം…
അടക്കത്തിലെല്ലാം കൈയ്യടക്കീടും
അന്തകാന്തൻമാർ നാടിന്റെ ശാപം…
അറ്റുപോകാതിരിക്കട്ടെ ലക്ഷ്യങ്ങൾ…
അത്രമേലുള്ളിൽ നിറയട്ടെയെന്നും
അവികലമാകും ശാന്തിമന്ത്രം….

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6