Skip to content

chithrodayamflashnews.com

November 28, 2026 6:56 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2219

‘രമ്യ ഹരിദാസ് ഈ നാട്ടില്‍ ചന്ദനക്കുറി തൊട്ട് നടക്കാറുണ്ടല്ലോ?’; പത്മജയ്ക്ക് മറുപടിയുമായി ഷാഫി പറമ്ബില്‍.

കോണ്‍ഗ്രസിലായിരുന്നപ്പോള്‍ താൻ ചന്ദനക്കുറി തൊടാൻ ഭയപ്പെട്ടിരുന്നുവെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ഷാഫി പറമ്ബില്‍.

എല്ലാ മാസവും ഒന്നാം തീയതി ഗുരുവായൂരില്‍ പോയി തൊഴുതിരുന്ന കെ കരുണാകരന്റെ മകള്‍ ഇത്തരത്തില്‍ പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്ന് ഷാഫി പറഞ്ഞു. തന്റെ പിതാവിന്റെ പാരമ്ബര്യത്തോട് ഇത്ര വലിയൊരു വഞ്ചന അവർ കാണിക്കാൻ പാടില്ലായിരുന്നുവെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.

‘രമ്യ ഹരിദാസ് ഈ നാട്ടില്‍ ചന്ദനക്കുറി തൊട്ട് നടക്കുന്നതൊന്നും നിങ്ങള്‍ കണ്ടിട്ടില്ലേ? രമ്യ കോണ്‍ഗ്രസുകാരിയല്ലേ, കോണ്‍ഗ്രസിനെ കുറിച്ചൊക്കെ ഇത്ര വിലകുറച്ച്‌ സംസാരിക്കരുത്. അവർ വേറെ പാർട്ടിയില്‍ പോകുന്നെങ്കില്‍ പോകട്ടെ, സുരേഷ് ഗോപിക്ക് കിട്ടിയതോ കിട്ടാത്തതോ ആയ എന്തുവേണമെങ്കിലും അവർ വാങ്ങിച്ചോട്ടെ പക്ഷേ ഇത്രയും കാലം സ്വന്തം അച്ഛൻ ജയിലില്‍ കിടക്കുമ്ബോള്‍ പച്ചിലകളും കായും കൊടുത്ത് നിറം കൊടുത്ത ഈ മൂവവർണത്തിന് ഇങ്ങനെ ഒരു വൃത്തികേട് അവർ പറയാൻ പാടില്ലായിരുന്നു.

എല്ലാ ഒന്നാം തീയതിയും ഗുരുവായൂരില്‍ പോയി കണ്ണനെ തൊഴുത കെ കരുണാകരന്റെ മകള് ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. വേറെന്തും അവർ പറഞ്ഞോട്ടെ. കെ കരുണാകരന്റെ ലെഗസിയോട് ഇത്രയും വലിയ വഞ്ചന അവർ ചെയ്യാൻ പാടില്ലായിരുന്നു. അവർ പറയേണ്ടത് എന്താണ്? എനിക്ക് എന്തെങ്കിലും ആകണം,എംപിയോ ബോർഡ് അംഗമോ കോർപറേഷൻ സ്ഥാനമോ ഡയറക്ടറോ ഉപാധ്യക്ഷയോ എന്തെങ്കിലുമൊക്കെ ആവണം എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ അവരെ പറഞ്ഞ് വിടും പോയിക്കോ ചേച്ചിയെന്ന് പറയും. ചെന്നോളൂ, എന്താണെന്ന് വെച്ചാല്‍ ആയിക്കോളൂ, പക്ഷേ പ്രത്യയശാസ്ത്രപരമായി കോണ്‍ഗ്രസിനെ ചോദ്യം ചെയ്യരുത്’, ഷാഫി പറമ്ബില്‍ പറഞ്ഞു

ചില വിശ്വാസങ്ങള്‍ മാത്രം അരോചകമാകുന്ന രീതിയിലുള്ള നെറേറ്റീവ് ഉതുത്തിരിഞ്ഞ് വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പലപ്പോഴും പേടിച്ച്‌ ചന്ദനക്കുറി തൊടാറില്ല. എനിക്ക് ചന്ദനക്കുറി തൊടാൻ ഭയങ്കര ഇഷ്ടമുള്ളയാളാണ്. പക്ഷേ അത് തൊട്ടാല്‍ ഉടൻ അവർ എന്റെ മുഖത്തേക്ക് നോക്കും. അതുകൊണ്ട് ഞാൻ തൊട്ടുകഴിഞ്ഞാല്‍ വേഗം ഉള്ളില്‍പോയി തുടച്ച്‌ പുറത്തേക്ക് വരും’, എന്നായിരുന്നു പത്മജ പറഞ്ഞത്. ബി ജെ പിയില്‍ ചേർന്നതോടെ ഇനി ധൈര്യമായി ചന്ദനക്കുറി തൊടാമെന്നും പത്മജ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6