Skip to content

chithrodayamflashnews.com

November 30, 2026 3:02 am

സായാഹ്ന വാർത്തകൾ

2023 | ജനുവരി 25 | ബുധൻ |

സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് അവധിയായിരിക്കും. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ഹോട്ടല്‍ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡിനായുള്ള നെട്ടോട്ടത്തില്‍

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ ആശുപത്രികള്‍ക്ക് മുന്നില്‍ ഹെല്‍ത്ത് കാര്‍ഡിനായി നീണ്ട ക്യു. കാര്‍ഡെടുക്കാന്‍ ഏഴ് ദിവസം മാത്രമാണുള്ളത്. ഹോട്ടലിലെ മുഴുവന്‍ ജീവനക്കാരുമായി ഹെല്‍ത്ത്‌ കാര്‍ഡിനായി ഡിസ്‌പെന്‍സറികള്‍ക്ക് മുന്നില്‍ ക്യു നില്‍ക്കുകയാണ് ഉടമകള്‍. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാരുണ്ടെങ്കില്‍ സ്ഥാപനം അടയ്ക്കേണ്ടിവരും. പകര്‍ച്ചവ്യാധികളൊന്നുമില്ലെന്ന് രജിസ്റ്റേഡ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്നാണ് വ്യവസ്ഥ. പുലര്‍ച്ച ആറ് മുതല്‍ തന്നെ ഡിസ്‌പെന്‍സറികള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ്. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകള്‍, ബാക്ടീരിയകള്‍ അടക്കമുള്ള സൂക്ഷ്മ ജീവികള്‍ പകര്‍ന്ന് രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജീവനക്കാര്‍ക്ക് പകര്‍ച്ചവ്യാധികള്‍, മുറിവ്, മറ്റ് രോഗങ്ങള്‍ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന. നിയമപ്രകാരം ലഭിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ.

ജീവനക്കാരന് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ 2000 രൂപ മുതല്‍ 10,000 രൂപ വരെയാണ് പിഴ. ഒപ്പം അടച്ചുപൂട്ടലും. ഒരു വര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്‍റെ കാലാവധി. കാലാവധി കഴിഞ്ഞവരും പുതുക്കാനുള്ള തിരക്കിലാണ്. ഹോട്ടലില്‍ ഭക്ഷണവുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണമെന്നാണ് നിബന്ധന. ഫിസിക്കല്‍ പരിശോധനയാണ് പ്രധാനമായും ഡോക്ടര്‍മാര്‍ നടത്തുന്നത്. കണ്ണ്, വായ, ത്വക്ക് എന്നിവ പരിശോധിക്കും. കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകൾ എടുത്തിട്ടുണ്ടോ എന്നതും ആവശ്യമെങ്കില്‍ പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ളവയും നടത്തും. ശേഷമാണ് ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കുന്നത്. ഡിസ്‌പെന്‍സറിയില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതും വെല്ലുവിളിയാകുന്നുണ്ട്.

പാമ്പ് കടിയേറ്റ് മരണം ; അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണം ; മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍ഗോഡ് : പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് കുറഞ്ഞത് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആവശ്യം പരിശോധിച്ച്‌ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് കമ്മീഷനംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് കുറഞ്ഞത് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കാസർഗോഡ് സ്വദേശി എ.എസ് മുഹമ്മദ് അഷറഫ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. വനം വകുപ്പിന് മതിയായ ഫണ്ടില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ ദുരന്തങ്ങള്‍ നോട്ടിഫൈ ചെയ്ത് ദുരന്തപ്രതികരണ ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം അനുവദിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

കല്ലായിയിൽ തീവണ്ടി തട്ടി രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു

കോഴിക്കോട്: കല്ലായിയിൽ തീവണ്ടി തട്ടി രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കല്ലായ് റെയിൽവേ സ്റ്റേഷന് സമീപം രാവിലെ എട്ടരയോടെയാണ് സംഭവം.കണ്ണൂർ- കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ കടന്ന് പോകുമ്പോൾ പാളത്തിന് സമീപം നിന്നവരാണ് അപകടത്തിൽപ്പെട്ടത്.

എകരൂലിൽ വിദ്യാർത്ഥിനി വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

കോഴിക്കോട് ഉണ്ണികുളം: എകരൂലിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തെങ്ങിൻ കുന്നുമ്മൽ അർച്ചനയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

കരിപ്പൂരിൽ ഒരു വർഷത്തിനിടെ പിടിച്ചത് 185 കോടിയുടെ സ്വർണം

കൊണ്ടോട്ടി: ഒരു വർഷത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ 185 കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടിയിട്ടും കസ്റ്റംസ്, ​പൊലീസ് അന്വേഷണം കാരിയർമാരിൽ ഒതുങ്ങി. 359.33കിലോ സ്വർണവുമായി 449 കാരിയർമാർ പിടിയിലായെങ്കിലും ആസൂത്രകർ കാണാമറയത്താണ്. പലപ്പോഴും സ്വർണക്കടത്ത് മാഫിയകൾക്കിടയിലെ ഒറ്റിലാണ് കസ്റ്റംസും പൊലീസും കാരിയർമാരെ പിടികൂടുന്നത്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിച്ച് കസ്റ്റംസിന് റിപ്പോർട്ട് നൽകി പൊലീസും കൈയൊഴിയും. സ്വർണം എവിടേക്ക് പോവുന്നു,എവിടെയാണ് വിൽക്കുന്നത് എന്നതൊന്നും പരിശോധിക്കാറില്ല.

ശരീരത്തിനകത്ത് കാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ചും സ്ത്രീകളെ ഉപയോഗിച്ചും സ്വർണം കടത്തുന്നത് കരിപ്പൂരിൽ വർദ്ധിച്ചിട്ടുണ്ട്. വൈദ്യപരിശോധനയിലേ കാപ്സ്യൂൾ കണ്ടെത്താനാവൂ. ഉപകരണങ്ങളിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് പിടിക്കുന്നത് വർദ്ധിച്ചതോടെയാണ് ഈ ചുവടുമാറ്റം. അബൂദാബി, ഷാർജ, ദുബായ്, ബഹ്‌റൈൻ, മസ്‌കറ്റ്, ജിദ്ദ, ദോഹ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും സ്വർണം കടത്തുന്നത്. കുറഞ്ഞ കാലയളവിൽ ഗൾഫിലേക്ക് പോയി മടങ്ങുന്നവരെ കസ്റ്റംസ് പ്രത്യേകം നിരീക്ഷിക്കാൻ തുടങ്ങിയതോടെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളെ കാരിയർമാരാക്കുന്നുണ്ട്.

ഒരുകിലോ സ്വർണം കടത്തിയാൽ അരലക്ഷം രൂപ മുതൽ പ്രതിഫലവും വിമാന ടിക്കറ്റും ലഭിക്കും. സ്വർണക്കടത്ത് മാഫിയയ്ക്ക് ഒത്താശ ചെയ്ത രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാരും ഒരു ഹവിൽദാറും അടുത്തിടെ കരിപ്പൂരിൽ പിടിയിലായിരുന്നു. സ്വർണക്കടത്ത് സംഘങ്ങളുടെ കുടിപ്പകയിൽ തട്ടിക്കൊണ്ടുപോകലും കൊലപാതകവുമുൾപ്പെടെ നടക്കാറുണ്ട്.

24 കാരറ്റിന്റെ ഒരുകിലോ സ്വർണം കൊണ്ടുവരാൻ 15.5ശതമാനം ഡ്യൂട്ടി ഫീസായി അടയ്ക്കണം. ഏഴര ലക്ഷത്തോളം രൂപ. ഹ്രസ്വ സന്ദർശനം നടത്തി മടങ്ങുന്നവർക്ക് 38.5 ശതമാനമാണ് നികുതി. ഈ ഡ്യൂട്ടി വെട്ടിക്കാനാണ് കടത്ത്. കടത്താണെന്ന് കസ്റ്റംസിന് ബോദ്ധ്യപ്പെട്ടാൽ 38.5 ശതമാനം നികുതിക്ക് പുറമെ 30 ശതമാനത്തോളം പിഴയും കേസുമുണ്ടാകും. ഒരുവർഷം വിദേശത്ത് കഴിയുന്ന പുരുഷന് രണ്ടര പവനും സ്ത്രീകൾക്ക് അഞ്ചു പവനും സ്വർണം ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാൻ നിയമമുണ്ട്.

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

ബാ​ലു​ശ്ശേ​രി: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ബാ​ലു​ശ്ശേ​രി അ​റ​പ്പീ​ടി​ക സ്വ​ദേ​ശി​യാ​യ അ​മ​ർ ജി​ഹാ​ദ് (26) ആ​ണ് അറസ്റ്റിലായത്. ബാ​ലു​ശ്ശേ​രി പൊ​ലീ​സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോ​ക്ക​ല്ലൂ​ർ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വെച്ചാണ് ഇയാൾ പിടിയിലായത്. നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ 0.70 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യിട്ടാണ് ഇയാൾ പിടിയിലായത്. മ​യ​ക്കു​മ​രു​ന്ന് സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ബാ​ലു​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സു​രേ​ഷ് കു​മാ​റും സം​ഘ​വും ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ല​ഹ​രി​മ​രു​ന്ന് തൂ​ക്കു​ന്ന​തി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് മെ​ഷീ​നും മ​രു​ന്ന് സൂ​ക്ഷി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ബാ​ലു​ശ്ശേ​രി​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി രാ​ത്രി മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​യാ​ളാ​ണ് അ​മ​ർ ജി​ഹാ​ദെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

മലപ്പുറം ദേശീയപത66 കാച്ചടിയിൽ വാഹനാപകടം


ഓട്ടോയും ലോറിയും കുട്ടിയിടിച്ചു മൂന്ന് പേർക് പരിക്ക് പരിക്കേറ്റ മൂന്ന് പെരേയും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

കാണാതായ യുവാവിനെ മരിച്ച നിലയിൽ ഫറോക്ക് പുഴയിൽ കണ്ടെത്തി..!



കൊണ്ടോട്ടിയിൽ നിന്നു കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി പുളിക്കൽ കൊട്ടപ്പുറം സ്വദേശി പട്ടേലത്ത് അലവിക്കുട്ടിയുടെ മകൻ സഫവാൻ (26) ആണ് മരിച്ചത്.

ജനുവരി 23ന് കോഴിക്കോട് കുന്നമംഗലം വർക്ക്ഷോപ്പിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിനെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഫറോക്ക് ചന്തക്കടവിൽ ചാലിയാർ തീരത്താണ് മയ്യിത്ത് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഒരാൾ പുഴയിൽ വീണു എന്ന വിവരത്തെ തുടർന്ന് ഈ ഭാഗത്ത് മീഞ്ചന്ത ഫയർ ഫോഴ്സ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ ആരെയും കണ്ടെത്താനായില്ല. മയ്യിത്ത് കരക്കെത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

പേരക്ക കൊടുക്കാമെന്നു പറഞ്ഞു പത്തു വയസ്സുകാരിയെ പീഡിപ്പിച്ച വയോധികന് ആറു വര്‍ഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും


പേരാമ്പ്ര: പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വര്‍ഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും. പേരാമ്പ്ര കനാല്‍മുക്കു കിഴക്കേകരുവാഞ്ചേരി വീട്ടില്‍ ദാസന്‍ (60)നാണ് പോക്‌സോ കേസില്‍ ശിക്ഷ ലഭിച്ചത്.

കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി. പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവുമാണ്…

2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ 22 പ്രതികളെ കോടതി വെറുതെ വിട്ടു.

ദിയോള്‍ ഗ്രാമത്തില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് പഞ്ചുമഹല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടത്. മൃതദേഹങ്ങള്‍ കത്തിച്ചുകളഞ്ഞെന്നാണ് കേസ്. രണ്ടുവര്‍ഷത്തിനുശേഷമാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.മൃതദേഹങ്ങള്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതികളില്‍ എട്ടു പേര്‍ വിചാരണക്കിടെ മരിച്ചിരുന്നു.

ശബരിമലയില്‍ നാണയങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ യന്ത്രസഹായം വേണമെന്ന് ജീവനക്കാരുടെ സംഘടന.

രണ്ടു മാസം എണ്ണിയാലും തീരാത്തത്രയും നാണയമലയാണ് ശബരിമലയിലുള്ളത്. നാണയശേഖരം എണ്ണാന്‍ യന്ത്രസഹായം വേണമെന്ന ആവശ്യവുമായി ദേവസ്വം എംപ്ളോയീസ് ഫെഡറേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 119 കോടി രൂപയാണ് ഇതുവരെ എണ്ണി തിട്ടപ്പെടുത്തിയത്. ഇനി എണ്ണാനുള്ളത് 20 കോടി രൂപയോളം വരുമെന്നാണ് നിഗമനം.


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6