Skip to content

chithrodayamflashnews.com

November 29, 2026 12:44 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2310

ശ്രീമതി .ഷൈമജശിവറാമിന് സുഗതകുമാരി സ്മാരകപുരസ്‌കാരം.

ഷൈമജ ശിവറാം
ഷൈമജ ശിവറാം

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023-24 വർഷത്തെ സുഗതകുമാരി സ്മാരകപുരസ്‌കാരത്തിന് ഷൈമജശിവറാമിൻ്റെ “മഴൽ”എന്ന കവിതാ സമാഹാരം അർഹമായി .
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് മൺമറഞ്ഞു പോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷം തോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ് ഈ വർഷം ഷൈമജശിവറാമിനെ തേടിയെത്തിയത്. കവിതയും കഥയും
ഒരുപോലെ വഴങ്ങുന്ന അവർ ഇതിനോടകം വിവിധ പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. കോവിലൻ പുരസ്കാരം ,അധ്യാപിക പ്രതിഭാ പുരസ്കാരം,കവിതാ ജ്വാല പുരസ്കാരം, എസ്.കെ പൊറ്റെക്കാട് പ്രോത്സാഹന സമ്മാനം, ഉള്ളൂർ സമഗ്ര സംഭാവന അവാർഡ് എന്നിവ ഈ എഴുത്തുകാരിയെ തേടിയെത്തിയിട്ടുണ്ട്

കോഴിക്കോട് സ്വദേശിയായ അവർ മലപ്പുറം ജില്ലയിലെ ജി എം യു പി എസിൽ അധ്യാപികയാണ് എഴുത്തിനൊപ്പം നൃത്തവേദികളിലും സജീവമാണ് ഈ അധ്യാപിക.

2024 മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ) ഹാളിൽ വച്ചു നടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷിക ആഘോഷത്തിൽ നിരവധി കലാസാഹിത്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നതാണ്

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6