Skip to content

chithrodayamflashnews.com

November 29, 2026 12:32 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2334

ശ്രീമാൻ മുഹമ്മദ് ആരിഫിന് നവഭാവന കരുണ്യജ്യോതി പുരസ്‌കാരം.

മുഹമ്മദ്‌ ആരിഫ്
മുഹമ്മദ്‌ ആരിഫ്

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ കരുണ്യജ്യോതി പുരസ്‌കാരത്തിന് (ജീവ കാരുണ്യം) സാമൂഹിക പ്രവർത്തകനും ബിസിനസുകാരനും കൂടിയായ ശ്രീമാൻ.മുഹമ്മദ് ആരിഫിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്,

മക്കളാലും,ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെ പോലെ സംരക്ഷിച്ചു വരുന്ന ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ പ്രവർത്തിച്ചു വരുന്ന “സ്നേഹവീട് അഭയകേന്ദ്രം” എന്ന സ്ഥാപനത്തിന്റെ പ്രവർത്തനവും സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവർക്ക് വേണ്ടിയും വിധവകൾക്കും,അനാഥരായ വിദ്യാർത്ഥികൾക്കും വേണ്ടിയും നടത്തുന്ന പ്രവർത്തങ്ങൾ വിലയിരുത്തിയാണ് ഈ പുരസ്‌ക്കാരം നൽകിയിരിക്കുന്നത്.

ഒരു സാധാരണ കുടുംബത്തിൽ ജനിക്കുകയും വളർന്ന് വന്ന ഓരോ നിമിഷത്തിലും എന്നിലൂടെ സമൂഹത്തിന് എന്ത് നൽകാൻ കഴിയും എന്ന കാഴ്ചപ്പാടിലൂടെ രാഷ്ട്രീയ, സാമുദായിക,സാംസ്‌ക്കാരിക രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും സംസ്ഥാന തലത്തിൽ വരെ ഭാരവാഹിത്വം വഹിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഓരോ നാടും ഓരോ വെക്തികളും തന്റെ മുന്നിലൂടെ കടന്ന് പോകുമ്പോൾ വ്യത്യസ്ത ജീവിതങ്ങളും,ശൈലികളും, സന്തോഷവും സങ്കടവും പട്ടിണിയും ഒറ്റപ്പെടലും എല്ലാം കാണാൻ സാധിച്ച ഈ ചെറിയ കാലഘട്ടത്തിലെ വലിയ അനുഭവങ്ങൾ ഇന്നത്തെ ആരിഫിനെ വാർത്തെടുത്തത്. സ്വന്തം മകൻ മരിച്ചിട്ട് ദഹിപ്പിക്കാനുള്ള സാമ്പത്തികമോ..മണ്ണോ ഇല്ലാത്ത ഒരു അമ്മയുടെ കണ്ണീർ ഒപ്പിക്കൊണ്ട് തുടങ്ങിയ യാത്രയിൽ ഇന്ന് ആത്മഹത്യയുടെ വക്കിൽ എത്തിയ ഏഴോളം വിധവകളെ സ്വന്തം സഹോദരിമാരെ പോലെ ചേർത്ത് നിർത്തി സംരക്ഷിക്കുകയും, പന്ത്രണ്ടോളം അനാഥരായ മക്കളുടെ വിദ്യാഭ്യാസവും ഇരുപത്തിയഞ്ചോളം മാതാപിതാക്കളുടെ സംരക്ഷണവും ഈ ചെറുപ്പക്കാരൻ ആവും വിധം നോക്കി വരുന്നു. ഇപ്പോൾ 100 ഓളം അച്ഛനമ്മമാരെ സംരക്ഷിക്കാനുള്ള ഭൂമിയും അതിൽ ഒരു കെട്ടിടവും നിർമ്മിക്കാനുള്ള കഠിനമായ ശ്രമത്തിലാണ് പത്തനംതിട്ട ജില്ലയിലെ അടൂർ കണ്ണങ്കോട് സ്വദേശിയായ മുഹമ്മദ് ആരിഫ് എന്ന ചെറുപ്പക്കാരൻ. വാപ്പ,ഉമ്മ 3 സഹോദരന്മാർ അടങ്ങുന്നതാണ് കുടുംബം.
സുഹൃത്തുക്കളായ അജോ,മഞ്ജുഷ സഹോദരനായ ആഷിഖ് എന്നിവരാണ് ആരിഫിന്റെ പ്രവർത്തനങ്ങളിൽ ശക്തമായി കൂടെ നിൽക്കുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലെ മികവിന് ആലപ്പുഴ ആസ്ഥാനമായ വനിതകളുടെ കൂട്ടായ്‌മയായ അപൂർവ ചാരിറ്റബിൾ സൊസൈറ്റിയുടെയും,അമ്പലപ്പുഴ കളിത്തട്ട് എന്ന സംസ്കാരിക സംഘടനയുടെയും അടക്കമുള്ള വിവിധ സംഘടനകളുടെ ആദരവ് ഈ ചെറുപ്പക്കാരനെ തേടി എത്തിയിട്ടുണ്ട്. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് പുരസ്കാരവും മികച്ച പാലിയേറ്റീവ് നൽകുന്നതിനുള്ള പബ്ലിക് ഹെൽത്ത് സെന്ററിന്റെ ആദരവും നൽകി ആരിഫിനെ ആദരിച്ചിട്ടുണ്ട്. ഇപ്പോൾ എറണാകുളം കാക്കനാട് ഉള്ള കമ്പനിയിൽ ജോലി ചെയ്ത് കൂടി വരുകയാണ് ശ്രീമാൻ മുഹമ്മദ് ആരിഫ്.

ചെറുപ്പക്കാരുടെ ലഹരിയുടെയും കൊലപാതകത്തിന്റെയും പീഡനത്തിന്റെയും വാർത്തകൾ മാത്രം കേൾക്കുന്ന ഈ കാലഘട്ടത്തിൽ ആരിഫിനെ പോലെയുള്ള സമൂഹത്തെ സ്നേഹിക്കുന്ന യുവാക്കളെ അംഗീകരിക്കേണ്ടതും ചേർത്ത് നിർത്തേണ്ടതും നാടിന്റെ-രാജ്യത്തിന്റെ കടമയാണ്.

2024 മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ) ഹാളിൽ വച്ചു നടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷിക ആഘോഷത്തിൽ നിരവധി കലാസാഹിത്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നതാണ്

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6