Skip to content

chithrodayamflashnews.com

November 29, 2026 12:20 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2377

ശ്രീ മധു ആദൃശ്ശേരിക്ക് ലളിതാംബികാ അന്തർജ്ജനം സ്മാരക അവാർഡ്

മധു ആദൃശ്ശേരി
മധു ആദൃശ്ശേരി

 

നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023-2024 വർഷത്തെ ലളിതാംബിക അന്തർജ്ജനം സ്മാരക പുരസ്കാരത്തിന് ശ്രീ മധു ആദൃശ്ശേരിയുടെ ” അഗ്നിശുദ്ധി ” എന്ന നോവൽ തിരഞ്ഞെടുത്തു.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് മൺമറഞ്ഞു പോയ മഹാരഥൻമാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷം തോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ്, അഗ്നിശുദ്ധിയിലെ കഥാപാത്രം സത്യഭാമ എന്ന കുഞ്ഞോപ്പോൾ എഴുത്തിൻ്റെ ശക്തമായ പടവുകൾ കയറി സിംഹാനത്തിലെത്തുന്ന സന്ദർഭങ്ങൾ! വായനക്കാരുടെ ജിജ്ഞാശ ഉയർത്തുന്നു.കൈമോശം വന്ന തൻ്റെ ജീവിതം ചങ്ങലയിൽ തളയ്ക്കപ്പെടുമ്പോൾ! പകർന്നാടുന്ന “കുഞ്ഞാലി” എന്ന ഭ്രാന്തന് സ്വാതന്ത്ര്യം സ്വർഗ്ഗമാണെന്ന് ബോധ്യപ്പെടുന്ന നിമിഷങ്ങൾ കുളങ്ങര ഇല്ലവും മനയും ഒരിക്കലും മറക്കാത്ത അനുഭവമാകുന്നു. കഥകളും കവിതകളും ജീവവായു പോലെ കൊണ്ടു നടക്കുന്ന ശ്രീ മധു ആദൃശ്ശേരിയുടെ ആദ്യ നോവൽ “മരുഭൂമിയിലെ പറവകൾ ” പൊതുപ്രവർത്തകയും സാഹിത്യകാരിയുമായ ഖമറുന്നിസാഅൻവർ പ്രകാശനം ചെയ്തു. അവാർഡിനർഹമായ “അഗ്നിശുദ്ധി” ബഹുമാനപ്പെട്ട കായിക മന്ത്രി V.അബ്ദു റഹിമാനായിരുന്നു.പ്രകാശനം ചെയ്തത്. യുവകഥാകൃത്തിനുള്ള കാവ്യനീതി പുരസ്കാരം നേടിയ അഗ്നിശുദ്ധിക്ക് ശേഷം പാട്ട് പെട്ടി സിനിമയിലെ ചിതറും നിലാവും എന്ന ഗാനരചനയ്ക്ക് നവ:ഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കാവാലം നാരായണപണിക്കർ പുരസ്കാരം ലഭിച്ചിരുന്നു.2022 ൽ പുറത്തിറങ്ങിയ ചെറുകഥാ സമാഹാരം നഷ്ടവസന്തങ്ങളുടെ രാജകുമാരിക്ക് കാവ്യനീതി പുരസ്കാരവും ലഭിച്ചു. ഇപ്പോൾALCA മലപ്പുറം ജില്ലാ ട്രഷറർ സ്ഥാനം വഹിക്കുന്ന ശ്രീ മധു ആദൃശ്ശേരിക്ക് ചാരിറ്റി, പൊതുപ്രവർത്തനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ശ്രേഷ്ഠ ഭാരത പുരസ്കാരം ലഭിക്കുകയുണ്ടായി.കാവ്യ പ്രതിഭകൾ, സപ്ത സന്ദേശങ്ങൾ മനുഷ്യനും മതങ്ങളും തുടങ്ങിയ കവിതാ സമാഹാരത്തിൽ അനീതികൾക്ക് നേരെ വിരൽ ചൂണ്ടുന്ന ശക്തമായ കവിതകളും ഈ കാലയളവിൽ മധു ആദൃശ്ശേരിയുടെ തൂലികയിൽ വിടർന്നു.അമ്പാടി കണ്ണൻ ( തീർത്ഥ ആലപിച്ച ഭക്തി ഗാനം) ഓലഞ്ഞാലി ( ഓണപ്പാട്ട്) ശവ്വാലമ്പിളി, മാനത്തമ്പിളി (മാപ്പിളപ്പാട്ട്) പുഞ്ചപാടം (കലാഭവൻ ജിഥിൻ ആലപിച്ച നാടൻ പാട്ട്) കൂടാതെ 2023ലെ യുവനിരൂപകനുള്ള കാവ്യനീതി പുരസ്ക്കാരം എന്നിവയും ലഭിക്കുകയുണ്ടായി.

2024മാർച്ച് 27-ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചു നടക്കുന്ന ട്രസ്റ്റിന്റെ വാർഷിക ആഘോഷ സമ്മേളനത്തിൽവച്ച് പ്രമുഖവ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കും.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6