
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ ലളിതാംബിക അന്തർജ്ജനം സ്മാരക പുരസ്ക്കാരത്തിന് കവി ശ്രീ. വിശാൽ റോയിയുടെ “നങ്ങേലി” എന്ന കവിത സമാഹാരം തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷം തോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ് മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരിയായ ലളിതാംബിക അന്തർജ്ജനത്തിന്റ
പേരിൽ നൽകി വരുന്നത്.
2024 മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചു നടക്കുന്ന, ട്രസ്റ്റിന്റെ വാർഷിക സമ്മേളനത്തിൽവച്ച് നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പുരസ്കാര സമർപ്പണം.

No Comment.