Skip to content

chithrodayamflashnews.com

November 29, 2026 12:19 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2384

ശ്രീ. വാസൻ വീരച്ചേരിക്ക് ‘ കോവിലൻ സ്മാരക’ പുരസ്‌കാരം

വാസൻ വീരച്ചേരി
വാസൻ വീരച്ചേരി

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ ‘കോവിലൻ സ്മാരക’ പുരസ്‌കാരത്തിന് (ചെറുകഥ ) പ്രവാസി എഴുത്തുകാരനായ ശ്രീ.വാസൻ വീരച്ചേരിയെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരനായ ശ്രീ. കോവിലന്റെ പേരിൽ ചെറുകഥയ്ക്കു നൽകിവരുന്ന ഈ അവാർഡിന് വാസൻ വീരച്ചേരി എഴുതിയ അസ്തമയത്തിനും മുന്നേ, കരുതൽ, കർമഫലം എന്നീ ചെറുകഥകളാണ് പരിഗണിച്ചത്.

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ)ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.

കുടുംബസമേതം നവിമുംബയിൽ താമസിക്കുന്ന വാസൻ വീരച്ചേരിയുടെ ഇരുപതോളം കഥകൾ ഇതിനകം തന്നെ സമകാലിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തനിയേ പൊഴിയുന്ന ദളങ്ങൾ, പ്രാണവായു എന്നീ രണ്ടു കഥകൾ ഷോർട് ഫിലിമായും പുറത്തിറങ്ങിയിട്ടുണ്ട്. കോവിഡ് കാലത്തെ സാധാരണകാരന്റെ മാനസിക പിരിമുറുക്കങ്ങൾ വിഷയമാക്കിയ പ്രാണവായു എന്ന ഷോർട്ഫിലിമിന് ഹോളിവുഡ് ഷോർട് ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കിട്ടിയിട്ടുണ്ട്. കഴിഞ്ഞ 28 വർഷമായി മുംബയിൽ ജീവിക്കുന്ന വാസൻ വീരച്ചേരി കണ്ണൂർ ജില്ലയിലെ പയ്യന്നൂർ (ഞെക്ലി)യിൽ വീരച്ചേരി കുഞ്ഞപ്പൻ രാധ ദമ്പതികളുടെ ഇളയമകനാണ്. ഭാര്യ ഷീബ, മക്കൾ പവൻ, ശിവാനി എന്നിവരടങ്ങുന്നതാണ് വാസൻ വീരച്ചേരിയുടെ കുടുംബം. YesWe Creations എന്ന പേരിലുള്ള യുട്യൂബ് ചാനലിലൂടെയാണ് ഷീബവാസന്റെയും വാസൻ വീരച്ചേരിയുടെയും കലാസൃഷ്ടികൾ ജനങ്ങളിലേക്കെത്തിക്കുന്നത്. ഷീബവാസൻ രചന നിർവഹിച്ച ആറ് ആൽബങ്ങൾ ഇതിനകം തന്നെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

ബിസിനസുകാരനായ വാസൻ വീരച്ചേരി നവിമുംബയിലെ മലയാളി സാംസ്‌കാരിക സംഘടനകളിൽ സജീവ സാന്നിധ്യമാണ്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6