Skip to content

chithrodayamflashnews.com

November 29, 2026 12:02 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2405

ശ്രീ. മധുസൂദനൻ ചെറുക്കാടിന് ‘ബാലാമണിയമ്മ സ്മാരക’ കവിതാ പുരസ്‌കാരം.

മധുസൂദനൻ ചെറുക്കാട്
മധുസൂദനൻ ചെറുക്കാട്

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ ‘ബാലാമണിയമ്മ സ്മാരക കവിതാ പുരസ്‌കാരത്തിന് കവിയും എഴുത്തുകാരനുമായ ശ്രീ. മധുസൂദനൻ ചെറുക്കാടിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാളത്തിന്റെ പ്രശസ്ത കവയിത്രിയായ നാലാപ്പാട്ട് ബാലാമണിയമ്മയുടെ പേരിൽ, മലയാളത്തിലെ മികച്ച കവിതാ സമാഹാരത്തിന് നൽകിവരുന്നത്. മധുസൂദനൻ ചെറുക്കാടിന്റെ അക്ഷരായനം എന്ന കവിതാസമാഹാരമാണ് അവാർഡിനായി തിരഞ്ഞെടുത്തത്..

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ)ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ, കായണ്ണ പഞ്ചായത്തിലെ ചെറുക്കാട് സ്വദേശിയായ മധുസൂദനൻ , മന്തരത്തൂരിലെ ,പരേതരായ എൻ.കെ.നാരായണൻ നായരുടേയും, ടി.കെ. ഓമന അമ്മയുടേയും മകനാണ്.
മലയാള സാഹിത്യത്തിൽ ബിരുദവും, ബി.എഡും നേടിയ ശ്രീ. മധുസൂദനൻ , കൂട്ടാലിട പ്രതിഭാ കോളജിൽ അധ്യാപകനായും, കോഴിക്കോട് വികസന അതോറിറ്റി, കോഴിക്കോട് കോർപ്പറേഷൻ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് ഗ്രേഡ് സെക്കന്റ് ആയും , കൊയിലാണ്ടി നഗരസഭയിൽ യു.ഡി ക്ലർക്കായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ , നൊച്ചാട് ഗ്രാമപഞ്ചായത്തിൽ സീനിയർ ക്ലർക്കായി ജോലി ചെയ്യുന്നു.

കൂട്ടായ്മ കവിതകൾ,നേർക്കാഴ്ച, മണ്ണും മലയും , അക്ഷരായനം – എന്നിങ്ങനെ നാലോളം കവിതാ സമാഹാരങ്ങളും ,
ഹൃദയാഞ്ജലി എന്ന ഗാന സമാഹാരവും മധുസൂദനൻ ചെറുക്കാട് പുറത്തിറക്കിയിട്ടുണ്ട്. നേർക്കാഴ്ച എന്ന കവിതാ സമാഹാരത്തിന് 2019 -ലെ ഭാഷാശ്രീ സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകളെഴുതുന്ന ശ്രീ മധുസൂദനൻ , സ്നേഹാലയ നാട്യ കലാക്ഷേത്രത്തിനുവേണ്ടി ശ്രദ്ധേയമായ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ആകാശവാണി സാഹിത്യ രംഗത്തിലും കവിതകൾ അവതരിപ്പിക്കാറുണ്ട് . ഓണനിലാവ്, താരിളം തെന്നൽ തുടങ്ങിയ സംഗീത ആൽബവും, കായണ്ണ ശ്രീ ഭഗവതി തൃപ്പാദം , കാർമേഘ വർണ്ണൻ എന്നീ ഭക്തിഗാന CD യും പുറത്തിറക്കിയിട്ടുണ്ട്.
മാഹി ,പള്ളൂർ സ്വദേശിയായ ശ്രീമതി:പങ്കജയാണ് ഭാര്യ. ഹരിനന്ദന , ഹരിദേവ് എന്നിവർ മക്കളാണ്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6