
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024 വർഷത്തെ പ്രൊ.ബി.ഹൃദയകുമാരി സ്മാരക പുരസ്കാരത്തിന് മികച്ച അധ്യാപിക അവാർഡ് ജേതാവും എഴുത്തുകാരിയുമായ ശ്രീമതി എം. സി.അമ്മിണി ടീച്ചറിനെ പ്രകാശകിരണങ്ങൾ എന്ന ലേഖന സമാഹാരം തെരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ് പ്രൊ. ഹൃദയകുമാരി സ്മാരക പുരസ്കാരം.
2024 മാർച്ച് 27ന് തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർ ( വിവേകാനന്ദ) ഹാളിൽ വച്ച് നടക്കുന്ന ട്രസ്റ്റിന്റെ വാർഷികാഘോഷച്ച ടങ്ങിൽ നിരവധി കലാസാഹിത്യ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.
കുട്ടിക്കാലം മുതൽക്കുതന്നെ കലാസാഹിത്യ രംഗങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുള്ള ആളാണ് ശ്രീമതി എം.സി. അമ്മിണി ടീച്ചർ. 1980ല്‍ അധ്യാപികയായി സേവനം ചെയ്യാൻ തുടങ്ങിയപ്പോഴാണ് കുട്ടികൾക്ക് വേണ്ടി കഥകളും കവിതകളും ലേഖനങ്ങളും എഴുതിത്തുടങ്ങിയത്. ഓട്ടൻതുള്ളൽ,നാടകം, കഥാപ്രസംഗം, എന്നിവയും എഴുതിയിട്ടുണ്ട്. 10 കവിത സമാഹാരങ്ങൾ, മൂന്ന് കഥാസമാഹാരങ്ങൾ, ഒരു ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല് സിനിമാഗാനങ്ങൾ ഉൾപ്പെടെ 38 പാട്ടുകൾ യൂട്യൂബിലും സ്വയം സംഗീതം ചെയ്ത് ആലപിച്ച ഒത്തിരി പാട്ടുകളും കവിതകളും നവമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നു.
2011ൽ മികച്ച അധ്യാപികുള്ള സംസ്ഥാന അവാർഡ്, വെളിച്ചം പദ്ധതിയുടെ മികച്ച അധ്യാപികുള്ള അവാർഡ്, വൈപ്പിൻ ഐലൻഡ് റോട്ടറി ക്ലബ്ബിന്റെ മികച്ച അധ്യാപികയിക്കുള്ള എക്സലൻസ് അവാർഡ്, 2015ൽ വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷന്റെ കലാശ്രേഷ്ഠ പുരസ്കാരം, 2023 ൽ വേൾഡ് മലയാളിസി ന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം, കർഷകശ്രീ അവാർഡ്, അനുവിന്റെ ലോകം എന്ന കഥാസമാഹാരത്തിന് പ്രതിഭാ പുരസ്കാരം. കൂടാതെ കലാസാഹിത്യ അധ്യാപക കാർഷിക രംഗങ്ങളിൽ നിരവധി പുരസ്കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുണ്ട്. സാഹിത്യ സാംസ്കാരിക മേഖലകളിലും കവിയരങ്ങുകളിലും സജീവ സാന്നിധ്യം. ഇപ്പോൾ റിട്ടയർമെന്റ് ജീവിതം പൊതുജന നന്മയ്ക്ക് വേണ്ടി വിനിയോഗിക്കുന്നു.

No Comment.