Skip to content

chithrodayamflashnews.com

November 29, 2026 12:02 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2421

രാജു കുന്നക്കാടിന് രാജൻ പി ദേവ് സ്മാരക പുരസ്‌കാരം.

രാജു കുന്നക്കാട്
രാജു കുന്നക്കാട്

 

തിരുവനന്തപുരം :നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-24 വർഷത്തെ രാജൻ പി ദേവ് സ്മാരക പുരസ്കാരത്തിന് ( നാടകം )രാജു കുന്നക്കാട്ടിനെ തെരഞ്ഞെടുത്തു.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌, മണ്മറഞ്ഞു പോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷം തോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാള നാടക, സിനിമാ രംഗത്തെ കുലപതിയായ രാജൻ പി ദേവിന്റെ പേരിൽ നൽകി വരുന്ന ഈ അവാർഡ്.
2024 മാർച്ച്‌ 27 ന് തിരുവനന്തപുരം വിവേകാനന്ദ ഹാളിൽ വച്ചു നടക്കുന്ന ട്രസ്റ്റിന്റെ വാർഷികാഘോഷചടങ്ങിൽ, നിരവധി കലാ സാഹിത്യ രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.

നാടകരചന,അഭിനയം , കവിതാ രചന, ആലാപനം തുടങ്ങിയ രംഗങ്ങളിലെ സമഗ്ര സംഭാവനക്കാണ് രാജു കുന്നക്കാട്ട് അവാർഡിന് അർഹമായത്.19 വർഷമായി അയർലണ്ടിൽ താമസമാക്കിയ രാജു കോട്ടയം ജില്ലയിൽ ആനിക്കാട് സ്വദേശിയാണ്.
കലാ, സാംസ്‌കാരിക പ്രവർത്തനത്തിന് 2007 ൽ അജ്‌മാൻ കേരളൈറ്റ്സ് ഫൌണ്ടേഷൻ ഏർപ്പെടുത്തിയ ‘പ്രവാസി രത്ന’ അവർഡിന് രാജു അർഹമായിട്ടുണ്ട്.
കേരള സാക്ഷരത മിഷൻ സ്റ്റേറ്റ് റിസോർസ് പേഴ്സൺ, പള്ളിക്കത്തോട് പഞ്ചായത്ത് അംഗം, വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ വൈസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.സംസ്കാരവേദി കേന്ദ്ര കമ്മിറ്റി അംഗമാണ്. റോം ഒരു നേർക്കാഴ്ച, അയർലൻഡിലൂടെ തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6