Skip to content

chithrodayamflashnews.com

November 29, 2026 8:31 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2454

കോളേജ് അധ്യാപകര്‍ക്ക് ഇനി വീട്ടിലിരുന്നും മാര്‍ക്കിടാം

അടുത്തവർഷംമുതൽ കോളേജ് അധ്യാപകർക്ക് വീട്ടിലിരുന്നും പരീക്ഷയ്ക്കു മാർക്കിടാം. നാലുവർഷ ബിരുദത്തിൽ ‘ഓൺ-സ്ക്രീൻ ഇവാലുവേഷൻ’ എന്ന ഡിജിറ്റൽ മൂല്യനിർണയരീതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.

ഉന്നത വിദ്യാഭ്യാസ കമ്മിഷൻ ശുപാർശയനുസരിച്ച് ഓപ്പൺ ബുക്ക് പരീക്ഷ സർവകലാശാലകളിൽ നടപ്പാക്കുന്നുണ്ട്. പരീക്ഷയ്ക്കുശേഷം അധ്യാപകരുടെ പ്രത്യേക ക്യാമ്പുവഴി മൂല്യനിർണയം നടത്തുന്നതാണ് നിലവിലെ രീതി. ഉത്തരക്കടലാസുകൾ കൊണ്ടുപോകാനുള്ള ചെലവ്, സുരക്ഷ എന്നിവയും സർവകലാശാലകൾക്ക് അമിതഭാരമുണ്ടാക്കുന്നു. ഈ കാലതാമസവും പ്രശ്നങ്ങളും ഒഴിവാക്കാനാണ് നിർമിതബുദ്ധി സാധ്യത പ്രയോജനപ്പെടുത്തി ഇ-മൂല്യനിർണയം.

ഇതിനായി ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രത്യേകം സോഫ്റ്റ്വേറും പോർട്ടലും തയ്യാറാക്കും. നാലുവർഷ ബിരുദത്തിന്റെ ഒന്നാം സെമസ്റ്ററിൽ പുനർമൂല്യനിർണയത്തിൽ ഈ രീതി ആദ്യം പരീക്ഷിക്കാനാണ് ശ്രമം. ഓൺലൈൻ പരീക്ഷയും മൂല്യനിർണയവും നടത്താനുള്ള ലേണിങ് മാനേജ്മെന്റ് സിസ്റ്റം ഉൾപ്പെട്ട കെ-റീപ്പി (കേരള റിസോഴ്സ് ഫോർ എജുക്കേഷണൽ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ്) ന്റെ ആദ്യഘട്ടത്തിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി നൽകി.

നാലുവർഷ ബിരുദ പരീക്ഷ: ഓൺ-സ്ക്രീൻ മൂല്യനിർണയം ഇങ്ങനെ

നാലുവർഷ ബിരുദ പരീക്ഷകളുടെ മൂല്യനിർണയം ‘ഓൺ-സ്ക്രീനി’ൽ നടത്തുന്നത് സംബന്ധിച്ച് സർക്കാർ മുന്നോട്ടുവെച്ച രീതികൾ ചുവടെ:

ഉത്തരക്കടലാസ് പരീക്ഷാകേന്ദ്രത്തിൽ സ്കാൻചെയ്ത് പോർട്ടലിൽ ലഭ്യമാക്കും.
പരീക്ഷാ കൺട്രോളർ ചുമതലപ്പെടുത്തുന്ന അധ്യാപകന് കംപ്യൂട്ടറിലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ ഓൺലൈനായി നോക്കി മാർക്കിടാം.
ഫെയ്സ് റെക്കഗ്നിഷൻ പോലുള്ള ഇ-സുരക്ഷ.
എവിടെയിരുന്നും ഏതുനേരത്തും മൂല്യനിർണയം നടത്താം.
മാർക്ക് കുറഞ്ഞാലോ കൂടിയാലോ തത്സമയം കണ്ടുപിടിക്കാം.
മാർക്കിട്ട ഉത്തരക്കടലാസ് വിദ്യാർഥിക്കും കാണാൻ അവസരം.
വിദ്യാർഥിയുടെ മികവ് വിലയിരുത്താൻ എ.ഐ. സഹായം.
മാറ്റം അനിവാര്യം -ആർ. ബിന്ദു, ഉന്നതവിദ്യാഭ്യാസമന്ത്രി

നാലുവർഷ ബിരുദത്തിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള മൂല്യനിർണയരീതി വരും. ഇപ്പോൾ മൂല്യനിർണയത്തിനും ഫലപ്രഖ്യാപനത്തിനും വലിയ സമയമെടുക്കുന്നു. മൂല്യനിർണയത്തിൽ വിദ്യാർഥിസൗഹൃദ നടപടികളുണ്ടാവും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6