Skip to content

chithrodayamflashnews.com

November 29, 2026 11:50 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2472

ശ്രീ.ശശികണ്ണമംഗലത്തിന് എ.അയ്യപ്പൻസ്മാരക പുരസ്ക്കാരം.

ശശി കണ്ണമംഗലം
ശശി കണ്ണമംഗലം

 

നവഭാവന ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ 2023-2024വർഷത്തെ, എ.അയ്യപ്പൻസ്മാരക പുരസ്ക്കാരത്തിന് [കവിത]
കവിയും എഴുത്തുകാരനുമായ ശ്രീ.ശശികണ്ണമംഗലത്തിനെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന,
നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്,
മൺമറഞ്ഞുപോയ
മഹാരഥന്മാരുടെ പേരിൽ,
വിവിധമേഖലകളിൽ
ശോഭിക്കുന്നവർക്കായി
വർഷംതോറും
നല്കി വരുന്ന,
അവാർഡുകളിലൊന്നാണ്,കവിതയെഴുത്തിലൂടെ തന്റേതായ സർഗ്ഗവൈഭവത്താൽ
ജനമനസ്സുകളെ ഇളക്കിമറിച്ച എഴുത്തുകാരൻ,
ഏ. അയ്യപ്പൻ്റെ പേരിൽകവിതയ്ക്ക് നല്കിവരുന്ന,
ഈ പുരസ്‌കാരം
2024 മാർച്ച് 27ന് തിരുവനന്തപുരം ഹസ്സൻമരക്കാർ[വിവേകാന്ദ] ഹാളിൽവെച്ച് നടക്കുന്നട്രസ്റ്റിൻ്റെ വിപുലമായവാർഷികാഘോഷചടങ്ങിൽ,
നിരവധികലാസാഹിത്യ സാംസ്ക്കാരികരംഗത്തെപ്രതിഭകളുടെ സാന്നിദ്ധ്യത്തിലായിരിക്കും,
പുരസ്ക്കാരം സമ്മാനിക്കുന്നത്.
ഈ അവാർഡിനെ കൂടാതെ,
പല പ്രമുഖവേദികളിൽ നിന്നും,
ധാരാളംപുരസ്ക്കാരങ്ങൾ ശശി കണ്ണമംഗലത്തിന് സമ്മാനമായി ലഭിച്ചിട്ടുണ്ട്.
കോഴിക്കോടു നടന്ന കർഷകസെമിനാർ വേദിയിൽവച്ച്
എം.കെ.രാഘവൻ എം.പി യിൽനിന്നും കർഷകകവിതയ്ക്കുള്ള കർഷകശ്രീപുരസ്ക്കാരം ലഭിച്ചു.
1976 -ൽ ആകാശവാണി കോഴിക്കോട് നിലയത്തിൽ ഗാനം ആലപിക്കുവാനുള്ള
അവസരം ലഭിച്ചു.
ധാരാളം ആൽബം സോങ്ങുകൾ എഴുതാനും ഒട്ടനവധി ആൽബങ്ങളിൽ അഭിനയിക്കാനും,
ഭാഗ്യമുണ്ടായി.
കൂടാതെ,
മരയോന്തെന്ന ടെലിഫിലിമിലിൽ
അഭിനയിക്കാനുള്ള അവസരവും കൈവന്നിരിക്കയാണ്.
പ്രധാനയിഷ്ടങ്ങൾ പാട്ടും,
കവിതാപാരായണവുമാണ്.2024,
മാർച്ചുമാസം
പത്താം തീയ്യതി,
മലപ്പുറംജില്ലയിൽ കോട്ടക്കൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ
വച്ച് സ്വന്തം കാവ്യസമാഹാരമായ
“പ്രകീർണ്ണകം”
നടനുനും, എഴുത്തുകാരനുമായ ശ്രീ.വീ.കെ.ശ്രീരാമൻ പ്രകാശനംചെയ്തു.
കലാരംഗത്തും അഭിനയരംഗത്തും തൻ്റേതായവ്യക്തിമുദ്ര പതിപ്പിച്ചകലാകാരനാണ് ശ്രീ.ശശികണ്ണമംഗലം.
മലപ്പുറംജില്ലയിൽ വേങ്ങരയ്ക്കടുത്ത് കണ്ണമംഗലമെന്ന കൊച്ചുഗ്രാമത്തിൽ
കളത്തിൽ ശ്രീ.ശങ്കരൻ നായരുടെയും,
അത്തേക്കാട്ടിൽ ശ്രീമതി.പാർവതിയമ്മ യുടെയും മകനായി ശശികണ്ണമംഗലം ജനിച്ചു.
ഭാര്യയും ഒരുമകളുമടങ്ങുന്ന
കുടുംബം.
ആരോഗ്യഇൻഷൂറസ് മേഖലയിൽ ജോലി.
മകൾവിവാഹിതയാണ്.
2024-ഫെബ്രുവരി 25-ന് എറണാകുളം ജില്ലയിൽ പിറവത്തുവച്ചു നടന്ന സ്നേഹവീട് കേരളയുടെ കുടുംബവാർഷിക
സമ്മേളനത്തിൽ
എഴുതിയവതരിപ്പിച്ച ആത്മവിദ്യാലയമെന്ന സ്വന്തം കവിതയ്ക്കും,
ആലാപനത്തിനുമുള്ള ദേശീയപുരസ്ക്കാരം സ്നേഹവീട്കേരളയുടെ ദേശീയപ്രസിഡൻ്റ് ശ്രീ. ഡാർവിൻപിറവത്തിൽ നിന്നുംലഭിച്ചു.
ഇനിയുംധാരാളം കലാസാഹിത്യ സമ്മേളനങ്ങളിലും കവിയരങ്ങുകളിലും പങ്കെടുക്കാനുള്ള അവസരത്തിനായ്
കാത്തിരിപ്പിലാണ് ഇദ്ദേഹം.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6