Skip to content

chithrodayamflashnews.com

November 29, 2026 11:50 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2482

ശ്രീമതി രേവതി സുരേഷ് അരൂരിന് ചുനക്കര രാമൻകുട്ടി സ്മാരക പുരസ്കാരം

രേവതി സുരേഷ്
രേവതി സുരേഷ്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023 -2024 വർഷത്തെ ‘ചുനക്കരരാമൻകുട്ടി സ്മാരക ‘ പുരസ്കാരത്തിന് (സാഹിത്യം ) എഴുത്തുകാരി ആയ ശ്രീമതി. രേവതി സുരേഷിനെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി ( പവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞു പോയ മഹാരഥൻമാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷം തോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ്, വീട്ടമ്മ കൂടിയായ രേവതിയുടെ ” മരപ്പെയ്ത്ത് ” എന്ന കവിതാ സമാഹാരത്തിനാണ് ഈ പുരസ്ക്കാരം നൽകുന്നത്.
2024 മാർച്ച് 27 ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ ) ഹാളിൽ വച്ച് നടക്കുന്ന ട്രസ്റ്റിൻ്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്ക്കാരം സമ്മാനിക്കുന്നത്.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശി ആയ രേവതി സുരേഷ്, പെരുഞ്ചേരി പുതുപ്പറമ്പിൽ ശ്രീ. വാസപ്പൻ്റേയും ശ്രീമതി. രാധയുടേയും മകളാണ്. രണ്ട് സഹോദരങ്ങൾ വിനു, വിജു
ഭർത്താവ്ശ്രീ. സുരേഷ് ബാബു , മക്കൾ അശ്വിൻ, അഭിനവ്, അനുപം ആലപ്പുഴ അരൂരിൽ താമസം

മരപ്പെയ്ത്ത് എന്ന ആദ്യ കവിതാസമാഹാരത്തിന് തെളിനീർ ട്രസ്റ്റിൻ്റെ അവാർഡും ,കൊച്ചിൻ സാഹിത്യഅക്കാദമിയുടെ ജൂറി അവാർഡും ലഭിച്ചിട്ടുണ്ട്.

മരപ്പെയ്ത്ത്എന്ന കവിതാ സമാഹാരം ചുനക്കര രാമൻകുട്ടി സ്മാരക പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തു.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6