
തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-24 വർഷത്തെ പി.എൻ. പണിക്കർ സ്മാരക പുരസ്കാരത്തിന് എഴുത്തുകാരനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ. കെ പ്രസന്നകുമാറിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് മൺ മറഞ്ഞുപോയ മഹാരഥന്മാരുടെ ഓർമ്മയ്ക്കായി വ്യത്യസ്ത മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവർക്കായി എല്ലാവർഷവും വിവിധ അവാർഡുകൾ നൽകിവരുന്ന സംഘടനയാണ് നവഭാവ ചാരിറ്റബിൾ ട്രസ്റ്റ്.
വായനയുടെ അണയാത്ത വഴിവിളക്ക് എന്നു വിശേഷിക്കപ്പെടുന്ന മഹാ വ്യക്തിത്വമായ ശ്രീ.പി.എൻ. പണിക്കരുടെ ഓർമ്മയ്ക്കായി മികച്ച എഴുത്തുകാർക്കും സാമൂഹ്യ പ്രവർത്തകർക്കും നൽകിവരുന്ന ഈ അവാർഡ് ഈ വർഷം പ്രമുഖ വിവർത്തന സാഹിത്യകാരനും സാമൂഹ്യ പ്രവർത്തകനുമായ ഡോ. കെ. പ്രസന്നകുമാറിന് നൽകുവാൻ അവാർഡ് കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നു.
കന്നഡ സാഹിത്യ വിവർത്തകൻ, എഴുത്തുകാരൻ, വ്യക്തിത്വ ഉപദേഷ്ടാവ്, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ കഴിഞ്ഞ 20 വർഷക്കാലങ്ങളായി ഏറെ മികച്ച സംഭാവനകൾ നൽകിവരുന്ന വ്യക്തിത്വമാണ് ഡോ. പ്രസന്ന കുമാർ. കോട്ടയം കുറിച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന
കേരള ബസവ സമിതി ട്രസ്റ്റിന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്ന അദ്ദേഹം നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിദ്യാഭ്യാസത്തിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് അവാർഡുകൾ, അവരെ പങ്കെടുപ്പിച്ചുകൊണ്ട് വ്യക്തിത്വ വികസന ക്ലാസ്സുകൾ, നേതൃത്ത പരിശീലന ക്ലാസ്സുകൾ, കൂടാതെ സമൂഹത്തിൽ തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് തൊഴിൽ പരിശീലന ക്ലാസ്സുകൾ, എന്നിവ നിരന്തരമായി നടത്തിവരുന്നു. എല്ലാ തൊഴിൽ സ്ഥാപനങ്ങളും 5 മുതൽ പത്തു വർഷം വരെ പരിചയം ഉള്ളവർക്ക് തൊഴിൽ നൽകുമ്പോൾ “തൊഴിലില്ലാഴ്മയിൽ 10 വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് തൊഴിൽ ” എന്ന് വിളംബരം ചെയ്തുകൊണ്ട് അങ്ങനെയുള്ളവരെ തിരഞ്ഞെടുത്തു അവരുടെ മനോഭാവം മാറ്റിയെടുക്കാൻ ക്ലാസ്സുകളും പരിശീലനങ്ങളും നൽകി, നൂറുകണക്കിന് ആളുകൾക്ക് തൊഴിൽ നേടിക്കൊടുക്കുന്ന അദ്ദേഹത്തിന്റെ പദ്ധതി വളരെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
കൂടാതെ പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്കാർത്താവും വചനസാഹിത്യ കർത്താവുമായ ശ്രീ ബസവേശ്വരന്റെ വചന കവിതകളെ മലയാളഭാഷയിലേക്ക് പരിഭാഷപ്പെടുത്തി യൂട്യൂബിലൂടെ വ്യക്തിത്ത വികസന ക്ലാസ്സുകളായി നൂറിലധികം എപ്പിസോഡുകൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. സ്കൂൾ, കോളേജുകൾ, സെമിനാരികൾ അടക്കം നിരവധി വേദികളിൽ 500 ൽപ്പരം വ്യക്തിത്വ വികസന ക്ലാസുകൾ നടത്തി.
നൂറുകണക്കിന് ആളുകൾക്ക് പ്രചോദകാനായി അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
നിരവധി ലേഖനങ്ങൾ ആനുകാലികങ്ങളിൽ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെതായി രണ്ടു പുസ്തകങ്ങൾ പ്രസിഡദ്ധീകൃതമായിട്ടുണ്ട്. കർണാടക സർക്കാരിന്റെ
കന്നഡ ഭാഷാ വിവർത്തന പ്രോജക്ടിന്റെ കോ-ഓർഡിനേറ്ററായി.മുൻ കർണാടക യൂണിവേഴ്സിറ്റി വൈസ്. ചാൻസലർ ഡോ. എം എം കൽബുർഗി, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീ ആഗ്രഹാര കൃഷ്ണമൂർത്തി, ബസവ സമിതി ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. അരവിന്ദ് ജത്തി തുടങ്ങിയ പ്രമുഖ സാഹിത്യകാരൻമാരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കർണാടകയിലെ ചിത്രദർഗ ആസ്ഥാനമായുള്ള ബസവകേന്ദ്ര നൽകിയ ‘ബെസ്റ്റ് ഓർഗനെയിസർ അവാർഡ് ‘, മുൻ രാഷ്ട്രപതി ഡോ. ബി ഡി ജത്തിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ‘മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് ‘ , ശരണസാഹിത്യ പരിഷത്ത് ഏർപ്പെടുത്തിയ ‘സാഹിത്യ പുരസ്കാരം ‘
ഉത്തർപ്രദേശ് ആസ്ഥാനമായുള്ള സഹാറ ട്രസ്റ്റ് ഏർപ്പെടുത്തിയ ‘ഡോ ബി ആർ അംബേദ്കർ രത്ന പുരസ്കാരം ‘, ഭാരത സർക്കാരിന്റെ പ്ലാനിങ് കമ്മിഷന്റെ കീഴിലുള്ള ഭാരത് സേവക് സമാജ് നൽകുന്ന ‘ഭാരത് സേവക് ദേശീയ അവാർഡ് ‘ എന്നിവ ലഭിച്ചിട്ടുള്ള അദ്ദേഹത്തേ തമിഴ് യൂണിവേഴ്സിറ്റി ഡി. ലിറ്റ് നൽകിയും ആദരിച്ചിട്ടുണ്ട്.
2024 മാർച്ച് 27-ന് തിരുവനന്തപുരം ഹസൻ മർയ്ക്കാർ (വിവേകാനന്ദ )ഹാളിൽവച്ചു നടക്കുന്ന വാർഷിക ആഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ പുരസ്കാരം ഏറ്റുവാങ്ങുതാണ്.

No Comment.