മാനന്തവാടി: ടൈലിന്റെ പണിക്കിടെ വൈദ്യുതാഘാതമേറ്റ യുവാവ് മരിച്ചു. ചെറ്റപ്പാലം വരടിമൂല അടിയ കോളനിയിൽ താമസിക്കുന്ന ശ്രീജേഷ് (25) ആണ് മരിച്ചത്. ആറാട്ടുതറ മൈത്രി നഗർ സ്വദേശി ജ്യോതിസ് എന്നയാളുടെ വീട്ടിൽ ടൈൽ വിരിക്കുന്ന ജോലിക്കിടെ
ടൈൽ കട്ടറിൽ നിന്നും ഷോക്കേറ്റ് ആണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
ടൈൽസ് പണിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
No Comment.