ബേപ്പൂർ അരക്കിണർ പാറപ്പുറം ക്ഷേത്രത്തിനു സമീപം ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. മുക്കം ആനയാംകുന്ന് മുരിങ്ങംപുറായി പൊടുവണ്ണിക്കൽ വയലിൽ സിദാൻ (19) ആണു മരിച്ചത്. ഇന്നലെ രാത്രി 8.30നാണ് അപകടം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥിയാണ്. റിട്ട.ലൈബ്രേറിയൻ വയലിൽ മോയിയുടെയും സൗദയുടെയും മകനാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയി ലേക്കു മാറ്റി. സഹോദരങ്ങൾ: ഡാനിഷ്, ഡിജില, ചിന്നിക്കാട്ട് ജാഷിക്ക് (അരീക്കോട്).
മയ്യിത്ത് നിസ്ക്കാരം നാളെ (22/03/2024) വെള്ളിയാഴ്ച രാവിലെ 7 മണിക്ക് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.
മുക്കം സ്വദേശിയായ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
No Comment.