
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024വർഷത്തെ കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്‌കാരത്തിന് (ഗാനലാപനം)കഥാകൃത്ത് ശ്രീ. മണി ടി. എ.തൃക്കോതമംഗലത്തിന്റെ ‘പൊൻമാനും കുട്ടിയും’എന്ന ബാലനോവൽ തിരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മണ്മറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാളത്തിന്റെ പ്രിയപ്പെട്ട കവി കുഞ്ഞുണ്ണി മാഷിന്റെ പേരിൽ ബാലസാഹിത്യ രംഗത്തുള്ളവർക്കായ് നൽകിവരുന്നത്.
2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻമരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

No Comment.