
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024വർഷത്തെ നവഭാവന പുരസ്കാരത്തിന് (ആയൂർവേദരംഗം) ശ്രീമതിസുമതി ശങ്കര വൈദ്യയെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് വ്യത്യസ്ത മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കായ് നൽകിവരുന്ന പുരസ്കാരമാണിത്.
ഇലഞ്ഞിക്കടുത്ത് മുത്തോലപുരത്ത് താമസിക്കുന്ന സുമതി വൈദ്യ ഏതാണ്ട് മുപ്പതു വർഷക്കാലമായി പാരമ്പര്യ ആയൂർവേദ ചികിത്സാരംഗത്ത് സജീവമാണ്. കൂടാതെ നല്ലൊരു കലാകാരികൂടിയാണ് ഇവർ . നാടകം, ഗാനമേള, ഡാൻസ്, കളരിപ്പയറ്റ് തുടങ്ങിയവയിൽ പ്രാവിണ്യം നേടുകയും ഒട്ടേറെ വേദികളിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഏറെ വിത്യസ്തമായ കൈയിൽ കർപ്പൂരം കത്തിച്ചുകൊണ്ടുള്ള ഡാൻസ്,കുപ്പിച്ചില്ല് ഡാൻസ് തുടങ്ങിയവലും അതുല്യ പ്രതിഭയായിരുന്നു.
ആയൂർവേദ മരുന്നുകളുടെയും എന്നകളുടെയും കുഴമ്പുകളുടെയും നിർമ്മണങ്ങളും തിരുമ്മൽ ചികിത്സകളും ചെയ്തുവരുന്നു.
പച്ചമരുന്നുകളെകുറിച്ചുള്ള നാട്ടറിവുകൾ ധാരാളമുള്ള സുമതി വൈദ്യ, അച്ഛനിൽനിന്നും സഹോദരന്മാരിൽനിന്നുമാണ് ഇവയെല്ലാം പഠിച്ചത്.ഈ മേഖലയിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഏതാനും വർഷങ്ങൾക്ക് മുൻപാണ് മരിച്ചത്.
2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻമരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പുരസ്കാരം സമ്മാനിക്കുന്നത്.

No Comment.