Skip to content

chithrodayamflashnews.com

November 28, 2026 6:34 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1092

നൂറോളം കേസുകളില്‍ പ്രതിയായ കൂടരഞ്ഞി സ്വദേശി പിടിയില്‍

കോഴിക്കോട് : നൂറോളം കേസുകളില്‍ പ്രതിയായ കോഴിക്കോട് സ്വദേശി പിടിയില്‍. കൂടരഞ്ഞി സ്വദേശി കൊന്നാംതൊടി ഹൗസില്‍ ബിനോയ് കെ.വി (41) യെ കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, എസ്.ഐ മുഹമദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്ന് പിടികൂടി. കോഴിക്കോട് ഷോപ്പിന്റെ പൂട്ടുപൊളിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേക്ഷണത്തില്‍ കോഴിക്കോട് ഡെപ്പ്യൂട്ടി പോലീസ് കമ്മീഷണര്‍ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തിലാണ് ലിങ്ക് റോഡ് കിളിപ്പറമ്പ് ക്ഷേത്രത്തിനടുത്ത് നിന്ന് ബിനോയ് പിടിയിലാവുന്നത്.

കോഴിക്കോട് മിഠായ് തെരുവിലെ K 22 PM എന്ന ഷോപ്പിന്റെ പൂട്ടു പൊളിച്ച് എഴുപതിനായിരം രൂപ മോഷണം നടത്തിയതും, കോട്ട പറമ്പ് മാക്കോത്ത് ലെയിനിലുള്ള യൂസ്ഡ് ബൈക്ക് ഷോറൂമായ വി.കെ അസോസിയേറ്റിന്റെ പൂട്ട് പൊളിച്ച് ബൈക്ക് മോഷണം നടത്തിയതും പ്രതിയാണ്. മോഷണം നടത്തിയതിന് ശേഷം ബിനോയ് കാസര്‍കോഡ് ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു. പുതിയ മോഷണം നടത്താന്‍ പദ്ധതിയിട്ട് വീണ്ടും കോഴിക്കോട് വന്നപ്പോഴാണ് പ്രതി പിടിയിലാവുന്നത്.

നാല് മാസം മുമ്പ് കണ്ണൂര്‍ ജയിലില്‍ നിന്നും ഇറങ്ങിയ ഇയാള്‍ കോഴിക്കോട് , കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങിയ ജില്ലകളുടെ പല ഭാഗങ്ങളിലുള്ള ഷോപ്പുകളിലും, ക്ഷേത്ര ങ്ങളിലും, ബീവറേജിലും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, എ.എസ് ഐ അബ്ദുറഹ്‌മാന്‍ കെ, അനീഷ് മുസ്സേന്‍വീട്, അഖിലേഷ് കെ, സുനോജ് കാരയില്‍, ടൗണ്‍ സ്റ്റേഷനിലെ എസ് ഐ സുലൈമാന്‍ ബി, വിജീഷ്, രഞ്ജിത്ത്, ജയകൃഷ്ണന്‍ എന്നിവരാണ് അന്വേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6