Skip to content

chithrodayamflashnews.com

November 28, 2026 6:33 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1216

ഗൾഫിൽ ഇന്ത്യക്കാരന് ഭാഗ്യം ഉറപ്പ്; എട്ടുകോടിയുടെ ബമ്പർ തേടിയെത്തിയത് പ്രവാസിയെ

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരനെ തേടി വീണ്ടും സൗഭാഗ്യം. ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യണയർ നറുക്കെടുപ്പിൽ പ്രവാസിക്ക് ലഭിച്ചത് 10 ലക്ഷം ഡോളർ (8കോടിയിലേറെ ഇന്ത്യൻ രൂപ) ആണ്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് സമ്മാനം സ്വന്തമാക്കിയത്.

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യണയർ 453-ാമത് സീരീസ് നറുക്കെടുപ്പിലാണ് ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ മുഹമ്മജ് ജമാൽ ഇൽമിയ്ക്ക് സമ്മാനം ലഭിച്ചത്. ഇതിൽ സമ്മാനം നേടുന്ന 226-ാമത് ഇന്ത്യക്കാരനാണ് ഇൽമി. 0121 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാർഹമായത്. ഫെബ്രുവരി 27ന് സ്‌പെയിനിലെ മഡ്രിഡിലേക്കുള്ള യാത്രക്കിടെയാണ് ഇൽമി ടിക്കറ്റ് വാങ്ങുന്നത്. ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യണയർ 454-ാംസീരീസ് നറുക്കെടുപ്പിൽ യു എ ഇ സ്വദേശി മുഹമ്മദ് അൽ ഷെഹിയാണ് മറ്റൊരു വിജയി. 2637 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇദ്ദേഹം 10 ലക്ഷം ഡോളർ സമ്മാനമായി നേടി.അതേസമയം, ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയർ 452-ാമത് സീരീസ് നറുക്കെടുപ്പിലും വിജയിയായത് ഇന്ത്യക്കാരനയിരുന്നു. അബുദാബിയിൽ താമസമാക്കിയ ഇന്ത്യക്കാരൻ സുനിൽ നയ്യാറിനാണ് ആറരക്കോടിയോളം രൂപയുടെ സമ്മാനം ലഭിച്ചത്. മാർച്ച് 2 ശനിയാഴ്ച വൈകുന്നേരം ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പ് പുരുഷ ഫൈനലിന്റെ സമ്മാനദാന ചടങ്ങിന് ശേഷം നടന്ന ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലാണ് ഭാഗ്യം സുനിലിനെ തേടിയെത്തിയത്. 0971 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6