ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനോട് അനുബന്ധിച്ച് വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരി മരിച്ചു.
ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്റെ മകൾ ക്ഷേത്രയാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത്.
പിതാവിൻ്റെ കൈയ്യിൽ നിന്നും വഴുതിപ്പോയ കുട്ടി തിക്കിലും തിരക്കിലും അപകടത്തിൽപെടുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
No Comment.