ശമ്പളവും പെന്‍ഷനും കൊടുക്കുമോ എന്ന കാര്യത്തില്‍ ആശങ്ക വേണ്ടായെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ശമ്പളം ഒന്നാം തീയതി തന്നെ നല്‍കും.സാധാരണ നിലയില്‍ നിന്നും വ്യത്യാസം വരാതെ മുന്നോട്ട് പോകും.ക്ഷേമ പെന്ഷന് കൃത്യമായി നല്‍കുന്നതിനും ഓര്‍ഡര്‍ നല്‍കിയതായി മന്ത്രി പറഞ്ഞു.
കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള വിഹിതത്തില്‍ പരിഹാരമായിട്ടില്ല. ഈ വിഷയം കേരളത്തിലെ എം പി മാര്‍ ലോക്സഭയില്‍ ഉന്നയിച്ചില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേന്ദ്രത്തിനെതിരെ കോടതിയില്‍ ഹര്‍ജി കൊടുത്തതിന്റെ പേരില്‍ വീണ്ടും വിഹിതം വെട്ടിക്കുറച്ചതായും ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കിട്ടാനുള്ള തുക തടഞ്ഞു വെച്ചിരിക്കുകയാണെന്നും ബാലഗോപാല്‍ ചൂണ്ടിക്കാണിച്ചു. കേന്ദ്രം അന്ന് മുതലുള്ള വിഹിതം വെട്ടികുറയ്ക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
ശമ്പളം വൈകുമെന്ന് വാര്‍ത്ത വന്നപ്പോള്‍ പ്രതിപക്ഷം ആഘോഷിച്ചു. ട്രഷറിയില്‍ പൂച്ച പെറ്റ് കിടക്കുന്നുവെന്ന് വിമര്‍ശിക്കാന്‍ പ്രത്യേക യോഗം കൂടി. ഭരണപരമായി നമ്മുടെ സംസ്ഥാനത്തെ ട്രഷറിയുടെ പ്രവര്‍ത്തനവും ജീവനക്കാരുടെ ശമ്പള വിതരണവും കൃത്യമായി നടന്നു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
No Comment.