Skip to content

chithrodayamflashnews.com

November 29, 2026 2:26 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1399

ഇന്ന് മുതൽ മരുന്നുകളുടെ വില ഉയരും

അവശ്യമരുന്നുകളുടെ വില ഇന്ന് മുതൽ വർധിക്കുമെന്ന് വ്യക്തമാക്കി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ). വേദനസംഹാരികൾ, ആൻറിബയോട്ടിക്കുകൾ, പകർച്ചവ്യാധികൾ തടയുന്നതിനുള്ള മരുന്നുകൾ എന്നിവയുടെ വില വർധിക്കും. മരുന്ന് വില കഴിഞ്ഞ വർഷം 12 ശതമാനവും 2022ൽ 10 ശതമാനവും വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ വില വർധന. 2022ലെ 2023ലെ കലണ്ടർ വർഷത്തിലെ മൊത്തവില സൂചികയിലെ മാറ്റത്തിന് അനുസൃതമായിരിക്കും വില വർധന. 2024 മാർച്ച് 27ലെ അറിയിപ്പ് പ്രകാരം, മൊത്തവില സൂചിക അടിസ്ഥാനമാക്കി നിർമ്മാതാക്കൾക്ക് എംആർപി വർദ്ധിപ്പിക്കാം, ഇതിന് സർക്കാരിൽ നിന്ന് മുൻകൂർ അനുമതി ആവശ്യമില്ല.പാരസെറ്റമോൾ, അസിത്രോമൈസിൻ, വിറ്റാമിനുകൾ, കോവിഡ്-19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകൾ, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെ 800-ലധികം മരുന്നുകളുടെ വില വർധിക്കും. അമോക്സിസില്ലിൻ, ആംഫോട്ടെറിസിൻ ബി, ബെൻസോയിൽ പെറോക്സൈഡ്, സെഫാഡ്രോക്സിൻ, സെറ്റിറൈസിൻ, ഡെക്സമെതസോൺ, ഫ്ലൂക്കോണസോൾ, ഫോളിക് ആസിഡ്, ഹെപ്പാരിൻ, ഇബുപ്രോഫെൻ തുടങ്ങിയ നിർണായക മരുന്നുകൾ പട്ടികയിൽ ഉൾപ്പെടുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6